പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ലഘുലേഖ വിതരണം ചെയ്ത ബിജെപി സംസ്ഥാന നേതാവിന്റെ വീടിന് നേരെ കല്ലേറ്
കണ്ണൂര്‍: (www.kvartha.com 23.01.2020) മയ്യിലില്‍ ബിജെപി സംസ്ഥാന നേതാവിന്റെ വീടിന് നേരെ അക്രമം. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗറിന്റെ മയ്യില്‍ ചെറുപഴശി കടൂര്‍മുക്കിലെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ അക്രമം ഉണ്ടായത്. വീടിന്റെ മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്. നാല് ബൈക്കുകളിലായി വന്ന അക്രമികള്‍ വീടിനു നേരെ കരിങ്കല്‍ ചീളുകള്‍ എറിയുകയായിരുന്നു.
സംഭവത്തില്‍ സുനാഗര്‍ പോലീസില്‍ പരാതി നല്‍കി. ബേബി സുനാഗറിന് ഇനി ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കുമെന്ന് ഫേസ്ബുക്ക് കമന്റുകള്‍ ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് മയ്യില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ സഹോദരിയും ഭര്‍ത്താവും മക്കളുമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം മയ്യില്‍ മേഖലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപകമായി പൗരത്വഭേദഗതി നിയമത്തിന്റെ പ്രചരണ പരിപാടികള്‍ നടത്തിയതിലുണ്ടായ അസഹിഷ്ണുതയാകാം അക്രമത്തിന് പിന്നിലെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. ജില്ലാ, സംസ്ഥാന നേതാക്കള്‍ വീട് സന്ദര്‍ശിച്ചു. അക്രമം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു.
Keywords: Kerala, Kannur, News, BJP, Stone Pelting, attack, House, Stone pelting against BJP State leader's home

Powered by Info News For You

Comments
Post a Comment