ദുബൈ ഷോപ്പിംഗ് ഫെസ്റ്റ് നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി മലയാളികളായ അമ്മയും മകളും; അടിച്ചത് ആറേമുക്കാല്‍ ലക്ഷത്തോളം രൂപയുടെ സ്വര്‍ണം

ദുബൈ: (www.kvartha.com 03.01.2020) ദുബൈ ഷോപ്പിംഗ് ഫെസ്റ്റ് (ഡി എസ് എഫ്) നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി മലയാളികളായ അമ്മയും മകളും. സമ്മാനമായി ലഭിച്ചത് ആറേമുക്കാല്‍ ലക്ഷത്തോളം രൂപയുടെ സ്വര്‍ണം.

ബംഗളുരുവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനില്‍, മകള്‍ അര്‍ച്ചന എന്നിവര്‍ക്കാണു ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ദയ്‌റെ ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ നിന്നും സ്വര്‍ണം വാങ്ങിയപ്പോള്‍ ഇവര്‍ക്കു ലഭിച്ച കൂപ്പണില്‍ നിന്നാണു സമ്മാനം ലഭിച്ചത്. ദുബൈയിലുള്ള ഭര്‍ത്താവിനെ കാണാന്‍ മകള്‍ക്കൊപ്പം എത്തിയതാണ് മീനാക്ഷി.

Indian mother-daughter duo win Dh34,000 in gold at Dubai Shopping festival,Dubai, News, Trending, Malayalees, Winner, Mother, Daughter, Gulf, World

ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരി ഒന്നുവരെ നറുക്കെടുപ്പ് നടത്തുന്നുണ്ട്. 25 സ്വര്‍ണനാണയങ്ങളാണു ഭാഗ്യശാലിക്കു ലഭിക്കുക. ജനുവരി നാലുമുതല്‍ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക സമ്മാനമായി അഞ്ച് സ്വര്‍ണനാണയങ്ങളും ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian mother-daughter duo win Dh34,000 in gold at Dubai Shopping festival,Dubai, News, Trending, Malayalees, Winner, Mother, Daughter, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?