ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; മകള്‍ ഉള്‍പ്പെടെ കൂടെയുണ്ടായിരുന്ന 9പേരും ദുരന്തത്തിനിരയായി

കാലിഫോര്‍ണിയ: (www.kvartha.com 27.01.2020) അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയന്റ്(41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കാലിഫോര്‍ണിയക്കടുത്തുള്ള കാലബാസാസിലാണ് അപകടം. എഞ്ചിന്‍ തകരാറായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നും സൂചനയുണ്ട്. കോബിയുടെ സ്വകാര്യ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ആരെയും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. എക്കാലത്തെയും മികച്ച ബാസ്‌ക്കറ്റ് ബോള്‍ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോബി ബ്രയന്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കായിക ലോകം.

Kobe Bryant, daughter Gianna among 9 dead in helicopter crash; recovery operation will take days, News, Sports, Accidental Death, Helicopter Collision, Daughter, Award, Video, World.

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന കോബിയുടെ പതിമൂന്നുകാരി മകള്‍ ജിയാന ഉള്‍പ്പെടെ ഒന്‍പതുപേരും അപകടത്തില്‍ പൊലിഞ്ഞു. ദുരന്തമുണ്ടായത് മകളെ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴി. ക്രിസ്റ്റാനൊ റൊണാള്‍ഡോ, ഡോണാള്‍ഡ് ട്രംപ്, ബെഞ്ചമിന്‍ നെതന്യാഹു തുടങ്ങി ഒട്ടേറെ ലോകനേതാക്കളും കായികതാരങ്ങളും കോബി ബ്രയന്റിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മൈക്കിള്‍ ജോര്‍ഡന് ശേഷം ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകണ്ട ഏറ്റവും മികച്ച ഷൂട്ടിങ് ഗാര്‍ഡായിരുന്നു കോബി ബ്രയന്റ് . കൃത്യതയുടെ പര്യായത്തിന് ബ്ലാക് മംബ എന്ന് സ്വയം വിശേഷിപ്പിച്ച പ്രതിഭാസം. 96ലെ എന്‍ ബി എ ഡ്രാഫ്റ്റില്‍ 18 വയസുകാരന്‍ കോബി ബ്രയന്റ് എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ ഷാര്‍ലറ്റ് ഹോര്‍നെറ്റ്‌സ് ടീമിലെത്തിച്ചു.

വാല്‍ഡെ ഡിവാച്ചിന് വേണ്ടി കോബിയെ ഹോര്‍നെറ്റ്‌സ് ലേക്കേഴ്‌സിന് കൈമാറി. ബാസ്‌ക്കറ്റ് ബോള്‍ ചരിത്രംതന്നെ മാറ്റിമറിച്ച കൈമാറ്റമായി അത്. ഹോര്‍നെറ്റ്‌സിന്റെ നഷ്ടം പകരംവയ്ക്കാനാവാത്തെതന്ന് കോബി തെളിയിച്ചു. അഞ്ചു എന്‍ ബി എ ചാംപ്യന്‍ഷിപ്പുകള്‍ കോബിയുടെ മികവില്‍ ലേക്കേഴ്‌സ് സ്വന്തമാക്കി.

2000 മുതല്‍ 2002 വരെ തുടര്‍ച്ചയായി മൂന്നു കിരീടങ്ങള്‍ കോബി ഷക്കീല്‍ ഒ നീല്‍ കൂട്ടുകെട്ട് ലേക്കേഴ്‌സിലെത്തിച്ചു. 18 തവണ എന്‍ ബി എ ഓള്‍ സ്റ്റാര്‍, 2008 എം വി പി. 34ാം വയസില്‍ 30,000 കരിയര്‍ പോയിന്റ് നേടുന്ന പ്രായം കുറഞ്ഞ താരം.

2008ലും 12ലും ഡ്രീം ടീമിനെ ഒളിംപിക്‌സില്‍ നയിച്ച് രണ്ട് സ്വര്‍ണമെഡലുകള്‍. കോബി നിര്‍മിച്ച ഡിയര്‍ ബാസ്‌കറ്റ്‌ബോള്‍ 2018ല്‍ മികച്ച ആനിമേറ്റഡ് ഷോര്‍ട് ഫിലിമിനുള്ള ഓസ്‌കര്‍ നേടിയിരുന്നു. ഒടുക്കം 41-ാം വയസില്‍ മൈക്കിള്‍ ജോര്‍ഡന്റെ പിന്‍ഗാമി ജോര്‍ഡനെ പിന്നിലാക്കി മരണത്തിനും കീഴടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kobe Bryant, daughter Gianna among 9 dead in helicopter crash; recovery operation will take days, News, Sports, Accidental Death, Helicopter Collision, Daughter, Award, Video, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?