വീഡിയോകോണ്‍ വായ്പാ അഴിമതി; ചന്ദ കൊച്ചാറിന്റെയും ഭര്‍ത്താവിന്റെയും 78 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

മുംബൈ: (https://ift.tt/2NcOMaH) ഐ സി ഐ സി ഐ ബാങ്ക് മുന്‍ സിഇഒയും മാനേജിങ് ഡയറക്ടറുമായ ചന്ദ കൊച്ചാറിന്റെ 78 കോടി മതിപ്പുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുക്കളടക്കമാണ് കണ്ടു കെട്ടിയത്.

ഐസിഐസിഐ ബാങ്കില്‍ നിന്ന് വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി.

കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍മേധാവി ചന്ദ കോച്ചര്‍, ഭര്‍ത്താവ് ദീപക് കോച്ചര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂത് എന്നിവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

News, India, Mumbai, Bank, Corruption, Fake Money, ICICI, Enforcement, Videocon Corruption

3250കോടി രൂപയുടെ വായ്പയാണ്, കോച്ചര്‍ മേധാവിയായിയിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുവദിച്ചത്. ഇടപാടില്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് വഴിവിട്ട് സഹായം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2012 ലായിരുന്നു ഇടപാട്. എസ് ബി ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 40,000 കോടിയുടെ വായ്പ കരസ്ഥമാക്കുന്നതിന്റെ ഭാഗമായിരുന്നു ഐസിഐസി ഐയില്‍ നിന്നും 3250 കോടിയുടെ വായ്പ വീഡിയോകോണ്‍ സ്വന്തമാക്കിയത്.

വീഡിയോകോണ്‍ വായ്പാ അഴിമതിക്കേസിനെ തുടര്‍ന്ന് ചന്ദാ കൊച്ചാറിന്റേയും ഭര്‍ത്താവ് ദീപക് കൊച്ചാറിന്റേയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, India, Mumbai, Bank, Corruption, Fake Money, ICICI, Enforcement, Videocon Corruption


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?