ബധിരനായ ലോട്ടറി വില്പനക്കാരനെ തേടി ഭാഗ്യദേവത; പകരം നല്‍കിയ ടിക്കറ്റിന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

തിരുവനന്തപുരം: (https://ift.tt/35JDO2Z) അഞ്ച് വര്‍ഷമായി കാല്‍നടയായി ടിക്കറ്റ് വിറ്റ് കുടുംബം പോറ്റുകയായിരുന്ന ലോട്ടറി വില്‍പ്പനക്കാരനെ ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചു. കഴിഞ്ഞ ദിവസം നറുക്കെടുത്ത പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ജന്മനാ മൂകനും ബധിരനുമായ ലോട്ടറി വില്‍പ്പനക്കാരന് ലഭിച്ചത്.

News, Kerala, Thiruvananthapuram, Lottery Seller, Lottery, Price, Bank, Family, Deaf and Blind Lottery Agent Got First Price

വര്‍ക്കല പാളയംകുന്ന് എസ്ജി നിവാസില്‍ പ്രേംകുമാറി(50)നാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പൗര്‍ണമി ഭാഗ്യക്കുറിയുടെ ആര്‍ ഡബ്ല്യു 889278 നമ്പര്‍ ടിക്കറ്റിനാണ് പ്രേംകുമാറിനെ ഭാഗ്യം തേടിയെത്തിയത്. ഞായറാഴ്ച്ചയായിരുന്നു നറുക്കെടുപ്പ്.

കഴിഞ്ഞ ദിവസം ബാക്കി വന്ന ടിക്കറ്റിലൊന്ന് ഭാഗ്യക്കുറി വില്‍പ്പനക്കാരനും സുഹൃത്തുമായ ദേവരാജന്‍ പ്രേംകുമാറിനു കൈമാറിയിരുന്നു. ആ ടിക്കറ്റിനു പകരമായി പ്രേംകുമാര്‍ സുഹൃത്തിന് പൗര്‍ണമിയുടെ മറ്റൊരു ടിക്കറ്റും നല്‍കി. ഫലം വന്നപ്പോഴാണ് തനിക്ക് ദേവരാജന്‍ നല്‍കിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് പ്രേംകുമാര്‍ അറിയുന്നത്.

സ്വന്തമായി വീടില്ലാത്ത പ്രേംകുമാര്‍ അമ്മ ഗോമതി, ഭാര്യ മിജി, മകന്‍ പ്രദീപ് എന്നിവര്‍ക്കൊപ്പം കുടുംബവീട്ടിലാണ് താമസിക്കുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പ്രേംകുമാര്‍ ഒറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരെ ഏല്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Lottery Seller, Lottery, Price, Bank, Family, Deaf and Blind Lottery Agent Got First Price


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?