പുറമ്പോക്ക് ഭൂമിയിലാണ് ഷെഡ് കെട്ടിയതെന്നാരോപിച്ച് ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കാനെത്തി; മനംനൊന്ത് തീ കൊളുത്തിയ 65കാരന്‍ മരിച്ചു
പാലക്കാട്: (https://ift.tt/35k0q9W) താമസ സ്ഥലത്തു നിന്നു കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത് തീ കൊളുത്തിയ 65കാരന്‍ മരിച്ചു. പാലക്കാട് വണ്ണാമട വെള്ളാരങ്കല്‍മേട്ടില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി രാജനാണ് മരിച്ചത്. ജല വകുപ്പിന്റെ പുറമ്പോക്കില്‍ ഷെഡ് കെട്ടി താമസിക്കുന്നതായി ചൂണ്ടിക്കാട്ടി ഡിസംബര്‍ 30നാണ് ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കാനെത്തിയത്. ഇതിനിടെ രാജന്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച്ച പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങി.
രാജന്റെ മകള്‍ കരുണയുടെ ഭര്‍ത്താവ് ശെല്‍വരാജിന്റെ വീട് വെള്ളാരങ്കല്‍മേട്ടിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ശെല്‍വരാജ് മരിച്ചതോടെയാണു രാജന്‍ മകളുടെ വീടിന് സമീപത്ത് താമസമാക്കിയത്. ശെല്‍വരാജിന്റെ അച്ഛന്റെ പേരിലുള്ള സ്ഥലം വില കൊടുത്തു വാങ്ങിയാണ് ഷെഡ് കെട്ടിയതെന്നും അതിനു രേഖകള്‍ കിട്ടിയില്ലെന്നും കരുണ പറഞ്ഞിരുന്നു.
എന്നാല്‍ രേഖകള്‍ പ്രകാരം രാജന്‍ താമസിച്ചിരുന്നതുള്‍പ്പെടെയുള്ള സ്ഥലം പുറമ്പോക്കില്‍പ്പെട്ടതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പല തവണ നോട്ടീസ് നല്‍കിയിട്ടും ഒഴിയാത്തതിനെ തുടര്‍ന്നാണ് പൊലീസിന്റെ സഹായത്തോടെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, palakkad, land, Suicide, Death, Fire, Land Issue, Palakkad; 65 Year old man committed suicide

Powered by Info News For You

Comments
Post a Comment