ഹെല്‍മറ്റ് ധരിക്കാതെ പ്രിയങ്കയുമായി സ്‌കൂട്ടര്‍ യാത്ര; കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ
ലഖ്നൗ: (https://ift.tt/36g9ePx) കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ധീരജിന് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ. പിഴ തുക താന്‍ ഒറ്റയ്ക്ക് അടച്ചോളാമെന്ന് സ്‌കൂട്ടറിന്റെ ഉടമ രാജ്ദീപ് സിങ്ങ്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പോയ പ്രിയങ്കയുടെ വാഹനം പോലീസ് തടഞ്ഞിരുന്നു. ഇതോടെയാണ് അവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം ഇരുചക്ര വാഹനത്തില്‍ യാത്ര തുടര്‍ന്നത്. എന്നാല്‍ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.
ഗതാഗത നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുപി പോലീസ് നടപടിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം സ്‌കൂട്ടറില്‍ പോയ പ്രിയങ്കയെ പോലീസ് വീണ്ടും തടഞ്ഞതോടെ റിട്ട. ഐപിഎസ് ഓഫീസറുടെ വീട്ടില്‍ അവര്‍ നടന്നാണ് എത്തിയത്. പോലീസ് തന്നെ കൈയേറ്റം ചെയ്തുവെന്ന് പിന്നീട് അവര്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം പോളിടെക്നിക്കിലേക്ക് പോകുന്നതിനിടെയാണ് പ്രിയങ്കാ ഗാന്ധിയെയും ധീരജ് ഗുര്‍ജാറിനേയും രാജ്ദീപ് കണ്ടതെന്നും തുടര്‍ന്ന് ധീരജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രിയങ്ക ഗാന്ധിക്കായി തന്റെ സ്‌കൂട്ടര്‍ നല്‍കിയതെന്നും പറയുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ധീരജിന് മേല്‍ യു പി പോലീസ് 6300 രൂപ പിഴ ചുമത്തിയതറിഞ്ഞു. അദ്ദേഹത്തിന് ചുമത്തിയ പിഴ തുക കോണ്‍ഗ്രസോ പ്രിയങ്കയോ അടയ്ക്കേണ്ടതില്ല. ഞാന്‍ അടച്ചോളാംമെന്ന് രാജ്ദീപ് വ്യക്തമാക്കി.
എന്നാല്‍ യുപി പോലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക പിന്നീട് സിആര്‍പിഎഫിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Lucknow, bike, Congress, Priyanka Gandhi, IPS Officer, Fine, Priyanka Travels in Scooter without Helmet
Powered by Info News For You

Comments
Post a Comment