600 രൂപയ്ക്ക് മാന്‍ഹോള്‍ ശുചീകരണ ജോലി ഏറ്റെടുത്തു; വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 17കാരന് ദാരുണാന്ത്യം

ബംഗളൂരു: (www.kvartha.com 26.01.2020) 600 രൂപയ്ക്ക് മാന്‍ഹോള്‍ ശുചീകരണ ജോലി ഏറ്റെടുത്ത 17കാരന്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു. മാന്‍ഹോള്‍ ശുചീകരണത്തിനിടെ ആളുകള്‍ ശ്വാസംമുട്ടി മരണമടയുന്ന സംഭവം രാജ്യത്താണ് ബംഗളൂരുവില്‍ നിന്ന് ശാനിയാഴ്ച പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍ഫാട്രി റോഡിലെ ശ്രീ എസ്എസ്ബിഎസ് ജെയ്ന്‍ സംഘ് ട്രസ്റ്റിന്റെ കീഴിലുള്ള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനായി രാവിലെ 12 മണിക്കാണ് 17കാരനായ സിദ്ധപ്പയെ കരാറുകാരന്‍ സമീപിച്ചത്.

തുടര്‍ന്ന് 600 രൂപയ്ക്ക് സിദ്ധപ്പ ജോലി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു തൊഴിലാളികള്‍ക്കൊപ്പം മാന്‍ഹോളിലേക്ക് സിദ്ധപ്പ ഇറങ്ങുകയായിരുന്നു. ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികള്‍ പുറത്തിറങ്ങി കുറെ നേരം കഴിഞ്ഞിട്ടും സിദ്ധപ്പയെ കാണാതായപ്പോള്‍ സംശയം തോന്നിയ കാരാറുകാരനായ മാരിയണ്ണന്‍ മാന്‍ഹോളില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് സിദ്ധപ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Bangalore, News, National, Death, Boy, Case, hospital, Police, Accident, 17 years old boy, Manhole, Labour, Work,17 years old boy dies inside manhole in Bengaluru

ഉടനെ തൊഴിലാളികളും പരിസരവാസികളും ചേര്‍ന്ന് സിദ്ധപ്പയെ പുറത്തെടുക്കുകയും സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. മാന്‍ഹോളിന് ഏറ്റവും അടിവശത്തേക്ക് കടന്ന സിദ്ധപ്പ വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. സംഭവത്തില്‍ കോമേഴ്ഷ്യല്‍ സ്ട്രീറ്റ് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangalore, News, National, Death, Boy, Case, hospital, Police, Accident, 17 years old boy, Manhole, Labour, Work,17 years old boy dies inside manhole in Bengaluru


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?