ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ജോലി സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിനുശേഷം മുങ്ങിയ 5പേര്‍ കസ്റ്റഡിയില്‍
കട്ടപ്പന: (www.kvartha.com 13.01.2020) ഇടുക്കി കുമളിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ജോലി സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിനുശേഷം മുങ്ങിയ അഞ്ചുപേര്‍ കസ്റ്റഡിയില്‍. അസം സ്വദേശിയായ കമല്‍ദാസാണ് മരിച്ചത്.
ഇയാളോടൊപ്പം ജോലി സ്ഥലത്തുണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരിക്കയാണ്. മരിച്ച കമല്‍ദാസും പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചു പേരും കുമളി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി എത്തിയവരാണ്. ഈ കെട്ടിടത്തില്‍ തന്നെയാണ് ഇവര്‍ താമസിച്ചിരുന്നതും.
കെട്ടിടത്തിലെത്തിയ സമീപവാസിയാണ് അനക്കമില്ലാത്ത നിലയില്‍ കമല്‍ദാസിനെ ആദ്യം കാണുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസിന്റെ പരിശോധനയില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചില്‍ നാലുപേരും സ്ഥലത്ത് നിന്ന് മുങ്ങിയതായി കണ്ടെത്തി.
ഇതോടെ കുമളി പൊലീസ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിക്കുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. അധികംം വൈകാതെ തന്നെ കട്ടപ്പന പൊലീസ് ഇവരെ കണ്ടെത്തുകയും കുമളി പൊലീസിനു കൈമാറുകയും ചെയ്തു.
ശനിയാഴ്ച അമിതമായി മദ്യപിച്ചെത്തിയ കമല്‍ദാസ് പലതവണ നിലത്തു വീണ് പരിക്കേറ്റിരുന്നതായി കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് പറഞ്ഞു. രാവിലെ മറ്റുള്ളവര്‍ എഴുന്നേറ്റിട്ടും കമല്‍ദാസ് കിടക്കുകയായിരുന്നു. മദ്യലഹരിയില്‍ ഇയാള്‍ ഉറങ്ങുകയായിരുന്നുവെന്ന് കരുതി മറ്റുള്ളവര്‍ പണി തുടങ്ങി.
പിന്നീട് ശ്വാസം നിലച്ചതായി ശ്രദ്ധയില്‍പ്പെട്ടതോടെ പേടിച്ച് ഓടിപ്പോയതാണെന്ന് ഇവര്‍ പൊലീസില്‍ മൊഴി നല്‍കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടു പോയി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാവൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Migrant worker suspicious death in Idukki, Kattappana, Local-News, News, Custody, Police, Probe, Kerala, Dead, Obituary.

Powered by Info News For You

Comments
Post a Comment