യുഎഇയില്‍ മതപരമായ അസഹിഷ്ണുതയ്‌ക്കെതിരെ ശക്തമായ നടപടി; 5 വര്‍ഷം വരെ തടവും 10 ദിര്‍ഹം വരെ പിഴയും, സമൂഹമാധ്യമങ്ങളിലടക്കമുള്ള നിയമലംഘനങ്ങള്‍ക്കും ഇതേ ശിക്ഷ
അബൂദബി: (www.kvartha.com 06.01.2020) യുഎഇയില്‍ മതപരമായ അസഹിഷ്ണുതയ്‌ക്കെതിരെ ശക്തമായ നടപടി. നേരിട്ടോ സമൂഹമാധ്യമങ്ങള്‍ വഴിയോ ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളേയോ അപമാനിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവുമായിരിക്കും ശിക്ഷ. രാജ്യത്ത് മതം, ജാതി, നിറം, വിശ്വാസം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജുഡീഷ്യല്‍ വിഭാഗത്തിന്റെ അറിയിപ്പ്.
ഏതെങ്കിലും മതത്തേയോ, മതഗ്രന്ഥങ്ങളേയോ, ചിഹ്നങ്ങളേയോ, പ്രവാചകനേയോ, ആരാധനാലയങ്ങളേയോ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ ശ്രമങ്ങളും നിയമലംഘനമായി കണക്കാക്കും. യുഎഇയില്‍ നീതി നടപ്പാക്കുന്നത് രാജ്യത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല. എല്ലാവര്‍ക്കും തുല്യനീതിയായിരിക്കുമെന്നും മനുഷ്യരെന്ന നിലയില്‍ തുല്യരായാണ് കാണുന്നതെന്നും അബുദാബി ജുഡീഷ്യല്‍ വകുപ്പിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌പെഷ്യലിസ്റ്റ് അമീന അല്‍ മസ്രോയി വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abu Dhabi, News, Gulf, World, Jail, Fine, Up to Dh1m fine, 5 years in jail for religious intolerance in UAE

Powered by Info News For You

Comments
Post a Comment