വസ്ത്ര സ്ഥാപനം നടത്താനെന്ന പേരില്‍ വനിതാ വ്യാപാരിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശിയെ ഇടുക്കി ഗാന്ധിനഗര്‍ പോലീസ് അറസ്റ്റു ചെയ്തു; സഹോദരനെയും ഭാര്യയെയും തിരയുന്നു
കോട്ടയം: (https://ift.tt/373GVUV) വസ്ത്ര സ്ഥാപനം നടത്താനെന്ന പേരില്‍ വനിതാ വ്യാപാരിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശിയെ ഇടുക്കി ഗാന്ധിനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ സഹോദരനെയും ഭാര്യയെയും പോലീസ് അന്വേഷിച്ചു വരികയാണ്. ഉദുമ പഞ്ചായത്ത് പരിധിയിലെ അബ്ദുല്‍ മജീദിനെ (46)യാണ് ഗാന്ധിനഗര്‍ എസ് ഐ ടി എസ് റനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. സഹോദരന്‍ ഫിര്‍ദൗസ് മുഹമ്മദിനെയും ഇയാളുടെ ഭാര്യ സൗമ്യയെയുമാണ് ഇനി പിടികിട്ടാനുള്ളത്.
കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനിയായ ലൈലയുടെ പരാതിയിലാണ് ഗാന്ധിനഗര്‍ പോലീസ് കേസെടുത്തത്. 2018ലായിരുന്നു സംഭവം. ഒന്നാം പ്രതി ഫിര്‍ദൗസ് പരാതിക്കാരിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ഈ പരിചയം മുതലെടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്. ലൈല കുമാരനല്ലൂരില്‍ വസ്ത്രസ്ഥാപനം തുടങ്ങാന്‍ ആലോചനയിലായിരുന്നു. ഇതുമനസിലാക്കിയ പ്രതികള്‍ ഇവരുമായി അടുപ്പം സ്ഥാപിക്കുകയും തട്ടിപ്പ് നടത്തുകയുമായിരുന്നു.
ഗാന്ധിനഗറിലുള്ള ഹോട്ടല്‍ വിറ്റുകിട്ടിയ ഒരു കോടിയോളം രൂപ ലൈലയുടെ കൈവശമുണ്ടെന്ന് മനസിലാക്കിയ ഫിര്‍ദൗസും സൗമ്യയും ചേര്‍ന്ന് ലൈലയെയും മകന്‍ ആഷിയെയും പങ്കാളികളാക്കി മാന്നാനത്ത് പുത്തൂര്‍ക്കാടന്‍ ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥാപനം തുടങ്ങി. പല തവണയായി 12 ലക്ഷത്തോളം രൂപ പ്രതികള്‍ ലൈലയില്‍ നിന്ന് വാങ്ങി. 28 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങി കടയിലെത്തിച്ചു. ഇവിടെനിന്ന് വസ്ത്രങ്ങള്‍ ഫിര്‍ദൗസും സൗമ്യയും ചേര്‍ന്ന് കാസര്‍കോട്ടുള്ള മജീദിന്റെ ഫാഷന്‍ ക്ലബ്ബ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റി. കടയിലെ വസ്ത്രങ്ങള്‍ വിറ്റുകിട്ടിയ പണം കാണാതായതോടെയാണ് ലൈല പോലീസില്‍ പരാതി നല്‍കിയത്.
ഇതോടെ മജീദ് കാസര്‍കോട്ടെ സ്ഥാപനം പൂട്ടുകയും തുടര്‍ന്ന് കാസര്‍കോട് തന്നെ മറ്റൊരു സ്ഥാപനം നടത്തിവരികയുമായിരുന്നു. ഇവിടെനിന്നാണ് മജീദിനെ പോലീസ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kottayam, Top-Headlines, arrest, Cheating, Cheating case; Kasaragod native arrested in Idukki
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment