ഒമാനിലെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അല്‍ സഈദ് വിടവാങ്ങി; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

മസ്‌ക്കത്ത്: (www.kvartha.com 11.01.2020) ഒമാനിലെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അല്‍ സഈദ് വിടവാങ്ങി. അറബ് ലോകത്ത് ഏറ്റവും അധിക കാലം രാഷ്ട്ര നായകത്വം വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഒമാനെ വികസനത്തിന്റെ പാതയിലേക്ക് ഉയര്‍ത്തിയ, ജനക്ഷേമത്തിന് എന്നും ഊന്നല്‍ പകരുകയും ചെയ്ത പ്രിയ സുല്‍ത്താന്റെ വിയോഗം ജനതകള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് അദ്ദേഹം ഒമാനില്‍ തിരിച്ചെത്തിയത്. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിരുന്നില്ല. 79 വയസായിരുന്നു. അറബ് ലോകത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രയത്‌നങ്ങള്‍ക്ക് എക്കാലത്തും മുന്നില്‍ നിന്ന നാകനെയാണ് നഷ്ടമാകുന്നത്. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയായിരുന്ന അദ്ദേഹം 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് ദിവസം ബാക്കി നില്‍ക്കെയാണ് വിട വാങ്ങിയത്.

Muscat, News, Gulf, World, Death, Obituary, Oman's Sultan Qaboos bin Said Al Said dies at 79

പ്രിയ സുല്‍ത്താന്റെ വിയോഗത്തില്‍ രാജ്യത്ത് 40 ദിവസം പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടതെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. അവിവാഹിതനായ സുല്‍ത്താന്റെ പിന്‍ഗാമിയെ റോയല്‍ ഫാമിലി കൗണ്‍സില്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muscat, News, Gulf, World, Death, Obituary, Oman's Sultan Qaboos bin Said Al Said dies at 79


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?