ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പബ്ബില്‍ 4000 രൂപ ബില്ലടച്ചു; നിമിഷങ്ങള്‍ക്കകം ടെക്കിക്ക് നഷ്ടമായത് നാലു ലക്ഷം രൂപ
ബെംഗളൂരു: (https://ift.tt/30TiBTp) ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പബ്ബില്‍ ബില്ലടച്ച ടെക്കിക്ക് മിനിറ്റകള്‍ക്കകം അക്കൗണ്ടില്‍ നിന്നും നഷ്ടമായത് നാലു ലക്ഷം രൂപ. ഡെബിറ്റ് കാര്‍ഡ് വഴി 4,000 രൂപ ബില്ല് അടച്ച ബെംഗളൂരു സ്വദേശിയായ പവന്‍ ഗുപ്ത എന്ന യുവാവിന് പണം നഷ്ടമായത്. പത്ത് ട്രാന്‍സാക്ഷനുകള്‍ വഴി ന്യൂയോര്‍ക്കില്‍ നിന്നാണ് ഇത്രയും തുക പിന്‍വലിക്കപ്പെട്ടതെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
ചൊവ്വാഴ്ച്ച രാത്രി കോറമംഗലത്തുള്ള പബ്ബിലാണ് സംഭവം. ആക്‌സിസ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് വഴി 4,181 രൂപയാണ് ബില്‍ അടച്ചത്. മിനിറ്റുകള്‍ക്കകം തട്ടിപ്പിനിരയായി. ന്യൂയോര്‍ക്കില്‍ സ്ഥിര താമസക്കാരനായ പവന്‍ ഗുപ്ത കഴിഞ്ഞ ആഴ്ച്ചയാണ് സ്വദേശമായ ബെംഗളൂരുവിലെത്തിയത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്ത പബ്ബിലെ മെഷീന്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പബ്ബിലെ ജീവനക്കാരെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Bangalore, Police, Case, Pub, Money, Lost, Debit Card, Techy Loses Rs 4 Lakh at Pub
Powered by Info News For You

Comments
Post a Comment