തൃശൂരില്‍ വാഹനാപകടം; കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞു കയറി അച്ഛനും മക്കളും ഉള്‍പ്പെടെ 4 മരണം

തൃശൂര്‍: (www.kvartha.com 14.01.2020) തൃശൂരില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. പേരാംമ്പിള്ളി സുബ്രന്‍ (54), മകള്‍ പ്രജിത (23), മകന്‍ ബിബിന്‍ (29), കണ്ണംത്തറ ബാബു (60)  എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തുമ്പൂര്‍ അയ്യപ്പന്‍ കാവ് ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ആളുകള്‍ക്കിടയിലേക്ക് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു.

തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ കാവടി തിരക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി. കാറിലുണ്ടായിരുന്ന വള്ളിവട്ടം പെങ്ങോട് സ്വദേശികളായ അഞ്ച് പേരെ ആളൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നതായും ആരോപണമുണ്ട്.

Thrissur, News, Kerala, Accident, Death, Car, Police, Custody, 4 killed in car accident in thrissur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thrissur, News, Kerala, Accident, Death, Car, Police, Custody, 4 killed in car accident in thrissur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?