4വര്‍ഷം മുമ്പ് കാണാതായ 3പവന്‍ തൂക്കമുള്ള മാല, വിറ്റ വാഷിങ് മെഷീനില്‍ നിന്ന് കണ്ടെത്തി; ഒടുവില്‍ സംഭവിച്ചത്!
കൊരട്ടി(ചാലക്കുടി): (www.kvartha.com 17.01.2020) നാലുവര്‍ഷം മുമ്പ് കാണാതായ മൂന്നുപവന്‍ തൂക്കമുള്ള മാല കാലപ്പഴക്കത്തെ തുടര്‍ന്ന് വിറ്റ വാഷിങ് മെഷീനില്‍ നിന്ന് കണ്ടെത്തി. ഒടുവില്‍ ഉടമസ്ഥനെ കണ്ടെത്തി സര്‍വീസ് സെന്റര്‍ ജീവനക്കാരന്‍ മാല തിരികെ നല്‍കി.
കൊരട്ടി-കാതിക്കുടം ജംക്ഷനില്‍ കൂള്‍ ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അന്നമനട കല്ലൂര്‍ സ്വദേശി പാറയ്ക്കല്‍ അനില്‍ തോമസാണ് വാഷിങ് മെഷീന്‍ ഉടമയെ കണ്ടെത്തി സ്വര്‍ണമാല തിരികെ ഏല്‍പിച്ചത്.
ചെറുവാളൂര്‍ ശ്രീവിലാസത്തില്‍ അജിത് കുമാറിന്റെതായിരുന്നു മാല. നാലു വര്‍ഷം മുന്‍പാണ് മാല കാണാതായത്. അജിത്തും ഭാര്യ സുജിതയും ഒരു പാടു തിരഞ്ഞെങ്കിലും മാല കിട്ടിയില്ല.
പഴയ വാഷിങ് മെഷീന്‍ ഒരു മാസം മുന്‍പാണ് കൂള്‍ ഹൗസില്‍ വിറ്റത്. മെഷീനിലെ അഴുക്കുവെള്ളം പോകുവാനുള്ള പൈപ്പിലാണ് മാല കണ്ടത്. തുടര്‍ന്ന് ഉടമയെ കണ്ടെത്തി അത് തിരികെ നല്‍കുകയായിരുന്നു. അനില്‍ തോമസിന്റെ സത്യസന്ധതയ്ക്ക് നാട്ടുകാരുടെ അഭിനന്ദനം ലഭിച്ചു.
Image: Representational
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Missing gold chain found washing machine after 4 years, Chalakudy, News, Local-News, Kerala.

Powered by Info News For You

Comments
Post a Comment