കാസര്‍കോട് സ്വദേശിയുള്‍പെടെ 3 പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയില്‍; പിടിച്ചെടുത്തത് രണ്ടരക്കിലോ സ്വര്‍ണം
കോഴിക്കോട്: (https://ift.tt/2U67SDS) കാസര്‍കോട് സ്വദേശിയുള്‍പെടെ മൂന്നു പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലായി. രണ്ടരക്കിലോ സ്വര്‍ണമാണ് മൂന്നു പേരില്‍ നിന്നുമായി പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് യൂനസില്‍ (26) നിന്ന് 760 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 474 ബഹ്‌റൈന്‍ -കരിപ്പൂര്‍ വിമാനത്തിലെത്തിയ കോഴിക്കോട് ഉണ്ണികുളം സ്വദേശി മുഹമ്മദ് റാഫി (20)യില്‍ നിന്നും 800 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ഇത്തിഹാദ് എയറിന്റെ ഡബ്ലു വൈ 297 മസ്‌കത്ത് -കരിപ്പൂര്‍ വിമാനത്തില്‍ കണ്ണൂര്‍ സ്വദേശി അനസില്‍ (30)നിന്നും 1150 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
മലദ്വാരത്തിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് ഒരുകോടി രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡെപ്യൂട്ടി കമീഷണര്‍ ആര്‍ കിരണ്‍, സൂപ്രണ്ടുമാരായ ജ്യോതിര്‍മയി, രാധ, ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ്, സുധീര്‍, രാജന്‍, പ്രമോദ്, രബീന്ദര്‍, വിജില്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, gold, 3 held with Gold in Karipur Airport
< !- START disable copy paste -->
മലദ്വാരത്തിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് ഒരുകോടി രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡെപ്യൂട്ടി കമീഷണര്‍ ആര്‍ കിരണ്‍, സൂപ്രണ്ടുമാരായ ജ്യോതിര്‍മയി, രാധ, ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ്, സുധീര്‍, രാജന്‍, പ്രമോദ്, രബീന്ദര്‍, വിജില്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment