വൈറല്‍ പോസ്റ്റ്-3 പൗരത്വ ഭേഗഗതി രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ദവീന്ദ്ര സിംഗ്; ഭീകരര്‍ക്കൊപ്പം പിടിയാലായ ഡി എസ് പിയെ കുറിച്ച് പത്ത് വര്‍ഷം മുന്നെ സി ദാവൂദ് നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറല്‍
(www.kvartha.com 18/01/2020) പൗരത്വ ഭേഗഗതി രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പേരാണ് ദവീന്ദര്‍ സിംഗ്. ഭീകരര്‍ക്കൊപ്പം പിടിയാലായ കശ്മീരിലെ ഡി എസ് പി.
പത്ത് വര്‍ഷം മുന്നെ മാധ്യമ പ്രവര്‍ത്തകന്‍ സി ദാവൂദ് ദവീന്ദര്‍ സിംഗിനെ കുറിച്ച് നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിലവില്‍ മീഡിയ വണ്‍ മാനേജിംഗ് എഡിറ്ററായ സി ദാവൂദ് അന്ന് നടത്തിയ പ്രസംഗത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയില്‍ നടന്ന നിരവധി സ്ഫോടനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നു.
മുംബൈ ഭീകരാക്രമണത്തില്‍ കൊലചെയ്യപ്പെട്ട ഹേമന്ത് കര്‍ക്കരെയെ പരാമര്‍ശിച്ചും പാര്‍ലമെന്റ് ആക്രമണത്തെ കുറിച്ചും അരുന്ധതി റോയിയുടെ പ്രസിദ്ധീകരണത്തെയുമെല്ലാം സി ദാവൂദ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.
പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തന്റെ സുഹൃത്ത് അബ്ദു റഹ് മാന്‍ ഗിലാനിയെ കുറിച്ച് ഡല്‍ഹി മാധ്യമങ്ങള്‍ എന്തോക്കെയോ പടച്ചുണ്ടാക്കി പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാല്‍ അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്ത മറ്റൊരു വ്യക്തിയുണ്ട് അഫ്സല്‍ ഗുരു. അഫ്സല്‍ ഗുരുവിനെതിരെയുള്ള ചാര്‍ജ് ആക്രമണത്തില്‍ പങ്കെടുത്തു എന്ന് പറയുന്ന മുഹമ്മദ് യാസീനെ ഡല്‍ഹിയില്‍ കൊണ്ടു വന്നു എന്നതാണ്.
അത് അഫ്സല്‍ ഗുരു സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ യാസീനെ തനിക്ക് കൈമാറിയത് ദവീന്ദര്‍ സിംഗ് എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥനാണെന്ന് അഫ്സല്‍ പറയുന്നു. എന്നിട്ടും എന്ത് കൊണ്ട് ദവീന്ദര്‍ സിംഗിനെതിരെ യാതൊരു വിധ അന്വേഷണം നടക്കുന്നില്ല. അതുപോലെ യാസീനെ മുംബൈയിലെ താനെ പോലീസ് കശ്മീര്‍ പോലീസിന് കൈമാറിയതാണെന്നും എന്നിട്ടും അയാള്‍ എങ്ങനെ മുംബൈ ആക്രമണത്തില്‍ പങ്കാളി ആയെന്നും ദാവൂദ് ചോദിക്കുന്നു.
കൂടാതെ ആ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആര്‍ക്ക് എന്നതിലും ദാവൂദ് തന്റെ പ്രസംഗത്തില്‍ സംശയവും ഉന്നയിക്കുന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്ന പ്രസംഗത്തിന് പത്തുവര്‍ഷം പിന്നിട്ടതിന് ശേഷമാണ് സി ദാവൂദിന്റെ പ്രസംഗം ശരി വയ്ക്കുന്ന തരത്തില്‍ ദവീന്ദര്‍ സിംഗ് ഭീകരര്‍ക്കൊപ്പം പൊലീസ് പിടിയിലാകുന്നത്. പണം പാരിതോഷികമായി കൈപറ്റിയാണ് ദവീന്ദര്‍ സിംഗ് ഭീകരരെ സഹായിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അപ്പോഴും എത്ര കാലമായി ദവീന്ദര്‍ സിംഗിന്റെ സഹായം ഭീകരര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ദവീന്ദര്‍ സിംഗിനെതിരെ പാര്‍ലമെന്റ് ആക്രമണത്തിലടക്കം ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ എത്രത്തോളം ശരിയുണ്ടെന്നതും ചോദ്യങ്ങളായി തന്നെ അവശേഷിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Media, Journalist, Police, Arrested, Terrorists, Video, DSP, Bomb Blast, Kashmir, Viral Video by Media One Managing Editor C Dawood

Powered by Info News For You

Comments
Post a Comment