കഞ്ചാവ് പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ 3 റോട്ട് വീലര്‍ നായ്ക്കളെ അഴിച്ചുവിട്ടു, നാടന്‍ തോക്കുചൂണ്ടി വധഭീഷണി മുഴക്കി; കഠാര വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഒടുവില്‍ പിന്നിലൂടെ ചാടിവീണ് ഗുണ്ടാനേതാവിനെ സാഹസികമായി കീഴടക്കി ഉദ്യോഗസ്ഥര്‍; ഇയാളില്‍ നിന്നും കഞ്ചാവ് പൊതിയും പിടിച്ചെടുത്തു; കൂട്ടാളിയും പിടിയില്‍
തൃശൂര്‍: (www.kvartha.com 12.01.2020) കഞ്ചാവ് പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ മൂന്ന് റോട്ട് വീലര്‍ നായ്ക്കളെ അഴിച്ചുവിടുകയും നാടന്‍ തോക്കുചൂണ്ടി വധഭീഷണി മുഴക്കുകയും ചെയ്ത് ഗുണ്ടാ നേതാവ്. ഒടുവില്‍ പിന്നിലൂടെ ചാടിവീണ് ഗുണ്ടാനേതാവിനെ സാഹസികമായി കീഴടക്കി ഉദ്യോഗസ്ഥര്‍. ഇയാളില്‍ നിന്നും വില്‍ക്കാനായി സൂക്ഷിച്ച അഞ്ചുപൊതി കഞ്ചാവും പിടിച്ചെടുത്തു.
ഗുണ്ടാനേതാവ് നടത്തറ കാച്ചേരി വാഴപ്പിളളി നോബി (20) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം കൂട്ടാളി അഞ്ചേരി പെരിഞ്ചേരി അരുണിനെ (23)യും പിന്തുടര്‍ന്നു പിടികൂടി. അരുണില്‍ നിന്ന് 1.5 കിലോ കഞ്ചാവ് കണ്ടെടുത്തു.
നോബിയും സംഘവും കഞ്ചാവു വില്‍ക്കുന്നുണ്ടെന്നും പ്രദേശവാസികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എക്‌സൈസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷിക്കാന്‍ നടത്തറയിലെത്തിയ എക്‌സൈസ് സംഘത്തെക്കണ്ട നോബി വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ എക്‌സൈസും. തുടര്‍ന്ന് മൂന്ന് റോട്ട്‌വീലര്‍ നായ്ക്കളെ നോബി അഴിച്ചുവിട്ടതോടെ ഭയന്ന എക്‌സൈസ് സംഘം പുറത്തിറങ്ങി ഗേറ്റ് പൂട്ടിയതുകൊണ്ടാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
ഈ സമയം നോബി നാടന്‍തോക്ക് ചൂണ്ടി വീടിനു പുറത്തെത്തി അന്വേഷണസംഘത്തിനു നേരെ ഭീഷണിയും മുഴക്കി. കഠാര വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍, വീടിന്റെ പിന്‍ഭാഗത്തെ മതില്‍ ചാടിക്കടന്നെത്തിയ എക്‌സൈസ് സംഘം നോബിയെ പിന്നിലൂടെയെത്തി സാഹസികമായി കീഴടക്കുകയായിരുന്നു.
ഇയാള്‍ ഒട്ടേറെ ഗുണ്ടാ ആക്രമണക്കേസുകളില്‍ പ്രതിയാണ്. നോബിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കു കഞ്ചാവ് വിതരണം ചെയ്യുന്ന അരുണും പിടിയിലായത്. ബൈക്കില്‍ 1.5 കിലോ കഞ്ചാവുമായി പാഞ്ഞ അരുണിനെ എക്‌സൈസുകാര്‍ തടഞ്ഞെങ്കിലും ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ പിന്തുടര്‍ന്നു പിടികൂടി. ഇയാളില്‍ നിന്നു കഠാരയും കണ്ടെടുത്തു.
റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ പി ജി ശിവശങ്കരന്‍, കെ എം സജീവ്, കെ എസ് സതീഷ് കുമാര്‍, എ സി ജോസഫ്, ജെയ്‌സണ്‍ ജോസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി ആര്‍ സുനില്‍, കൃഷ്ണപ്രസാദ്, എം ജി ഷാജു, പി ആര്‍ സന്തോഷ്, നിവ്യ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gunda arrested by the excise in Thrissur, Thrissur, News, Crime, Criminal Case, Arrested, Threatened, Kerala.

Powered by Info News For You

Comments
Post a Comment