തുര്‍ക്കിയിലെ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 38 ആയി

അങ്കാറ: (https://ift.tt/2TYijcx) തുര്‍ക്കിയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. നിരവധി പേര്‍ ഇപ്പോഴും തകര്‍ന്നുവീണ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പരിക്കേറ്റ 1607 പേര്‍ ചികിത്സയിലായണ് അധികൃതര്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് 45 പേരെ രക്ഷപ്പെടുത്തിയതായും റിപോര്‍ട്ടുകളുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കെട്ടിടത്തിനടിയില്‍ കുടുങ്ങിയവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊടുംതണുപ്പാണ് പ്രദേശത്തുള്ളത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. 3,500 ഓളം രക്ഷാപ്രവര്‍ത്തകരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

ശക്തമായ ഭൂകമ്പത്തിനുശേഷം 780 ഓളം ചെറുഭൂചലനങ്ങള്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കിയതായാണ് റിപോര്‍ട്ട്. 76 കെട്ടിടങ്ങള്‍ നിലംപൊത്തി. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കേടുപാടുണ്ടായ ഭവനങ്ങളിലേക്ക് മടങ്ങാന്‍ ജനങ്ങള്‍ മടികാണിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ക്കു താമസിക്കാന്‍ 1600ന് മുകളില്‍ താത്കാലിക കൂടാരങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Top-Headlines, Trending, Turkish rescue teams, survivors, Collapsed buildings, Powerful magnitude, 6.8 earthquake, Country’s east, Rescued, Effort, Turkey Earthquake Death Toll Reaches 38 People 
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?