ജെഎന്‍യു ക്യാമ്പസില്‍ നിന്ന് 3000 കോണ്ടം കണ്ടെത്താന്‍ സാധിച്ചവര്‍ക്ക് കാണാതായ നജീബിനെ ഇതുവരെ കണ്ടെത്താനായില്ല; ആഞ്ഞടിച്ച് കനയ്യ കുമാര്‍
ന്യൂഡല്‍ഹി: (www.kvartha.com 10.01.2020) വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പേരില്‍ ജെഎന്‍യുവിനെതിരെ ബിജെപി നടത്തുന്ന പ്രചാരവേലകള്‍ക്കെതിരെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍ രംഗത്ത്. ജെഎന്‍യു ക്യാമ്പസില്‍ നിന്ന് 3000 കോണ്ടം കണ്ടെത്താന്‍ സാധിച്ചവര്‍ക്ക് ക്യാമ്പസില്‍ നിന്ന് കാണാതായ നജീബിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കനയ്യകുമാര്‍ പറഞ്ഞു.
ജെഎന്‍യു ക്യാമ്പസില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ത്ഥിയെ ഇതുവരെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ജെഎന്‍യുവിലെ ചവറ്റുകൊട്ടകളില്‍ നിന്ന് അവര്‍ 3,000 കോണ്ടം കണ്ടെത്തി. എങ്ങനെയാണ് ഇത്രയുമെണ്ണം അവര്‍ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് അറിയില്ല- കനയ്യകുമാര്‍ പറഞ്ഞു.
ജെഎന്‍യുവിനെ നിങ്ങള്‍ വേണ്ടത്ര അപഹസിച്ചോളൂ. ഞങ്ങളെ ദേശവിരുദ്ധരെന്നു വിളിച്ചോളൂ. എന്നാല്‍ അത് നിങ്ങളുടെ മക്കള്‍ക്ക് ജോലി നേടാന്‍ സഹായിക്കില്ലെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു. ജെഎന്‍യു ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ് ഉള്‍പ്പടെയുള്ളവരെ ആക്രമിച്ചശേഷം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ വ്യാജപ്രചരണങ്ങള്‍ പടച്ചുവിട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, University, Criticism, BJP, Politics, They could find 3000 condoms but not missing student: Kanhaiya Kumar

Powered by Info News For You

Comments
Post a Comment