വനിതാ വോളിയില്‍ ഇത്തവണയും റെയില്‍വേയെ തകര്‍ത്ത് കേരളം; പരാജയപ്പെടുത്തിയത് 3 സെറ്റുകള്‍ക്ക്
ഭുവനേശ്വര്‍: (www.kvartha.com 03.01.2020) വനിതാ വോളിയില്‍ ഇത്തവണയും റെയില്‍വേയെ തകര്‍ത്ത് കേരളം. റെയില്‍വേസിനെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്ത് കേരള വനിതകള്‍ ദേശീയ സീനിയര്‍ വോളിബോളില്‍ കിരീടം ചൂടി. തുടര്‍ച്ചയായ രണ്ടാംകിരീടമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ സ്വന്തമാക്കുന്നത്.
കഴിഞ്ഞവര്‍ഷം ചെന്നൈയിലും റെയില്‍വേസിനെ വീഴ്ത്തിയായിരുന്നു നേട്ടം. സ്‌കോര്‍: 25-18, 25-14, 25-13. കേരളത്തിന്റെ 12-ാം ദേശീയ കിരീടമാണിത്. കര്‍ണാടകയെ കീഴടക്കി പുരുഷന്മാര്‍ മൂന്നാംസ്ഥാനം സ്വന്തമാക്കി (25-21, 26-24, 25-19).
കലിംഗയിലെ ഐഐടി യൂണിവേഴ്സിറ്റി സ്പോര്‍ട്സ് കോംപ്ലക്സില്‍ വീറുറ്റ പോര് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാനെത്തിയ റെയില്‍വേസിനെ നിലംതൊടാന്‍ അനുവദിച്ചില്ല കേരളം. തുടക്കത്തില്‍ നേടിയ ആധിപത്യം കാത്തായിരുന്നു കളി.
ഒന്നാം സെറ്റിന്റെ തുടക്കം തന്നെ 3-0ന് ലീഡ് പിടിച്ചു. ബ്ലോക്കിങ്ങിലും ഡിഫന്‍സിലും അറ്റാക്കിങ്ങിലുമെല്ലാം മികവ് പുലര്‍ത്തി. മലയാളികള്‍ നിറഞ്ഞ റെയില്‍വേ ഒപ്പമെത്താന്‍ ശ്രമിച്ചു. എന്നാല്‍, സെറ്റര്‍ കെ എസ് ജിനി ഒരുക്കി നല്‍കിയ അവസരങ്ങള്‍ എം ശ്രുതിയും എസ് രേഖയും കെ പി അനുശ്രീയും അഞ്ജു ബാലകൃഷ്ണനും ചേര്‍ന്ന് ഫിനിഷ് ചെയ്തപ്പോള്‍ റെയില്‍വേസ് കാഴ്ചക്കാരായി.
ലിബറോ അശ്വതി രവീന്ദ്രന്‍ തകര്‍പ്പന്‍ സേവുകളുമായി കളംനിറഞ്ഞു.
25-18ന് ആദ്യസെറ്റ് സ്വന്തമാക്കി കപ്പ് കൈവിട്ട് നല്‍കില്ലെന്ന വ്യക്തമായ സൂചന കേരളം നല്‍കി. രണ്ടാംസെറ്റിന്റെ തുടക്കം റെയില്‍വേസ് മങ്ങി. 10-3നു പിന്നിലായ റെയില്‍വേ മിനിമോളും ടെറിന്‍ ആന്റണിയും നിര്‍മലും അടക്കമുള്ള മുതിര്‍ന്ന താരങ്ങളെ പിന്‍വലിച്ച് ജിന്‍സി ജോണ്‍സനെയും എഞ്ചല്‍ ജോസഫിനെയും ദേവികയെയുമെല്ലാം ഇറക്കിനോക്കിയെങ്കിലും രക്ഷയുണ്ടായില്ല.
25-14ന് രണ്ടാംസെറ്റുംകേരളം നേടി. മൂന്നാംസെറ്റില്‍ റെയില്‍വേസ് പൂര്‍ണമായും കീഴടങ്ങി. സെറ്റ് അതിവേഗം പൂര്‍ത്തിയാക്കി കേരളം കിരീടം പിടിച്ചു (25-13).
കഴിഞ്ഞവര്‍ഷം റെയില്‍വേസിന്റെ തുടര്‍ച്ചയായ പത്തുവര്‍ഷത്തെ പടയോട്ടം അവസാനിപ്പിച്ച് രണ്ടിനെതിരെ മൂന്നുസെറ്റുകള്‍ക്കായിരുന്നു ജയമെങ്കില്‍ ഇത്തവണ റെയില്‍വേസിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് നടത്തിയത്.
കേരള ടീം: അഞ്ജു ബാലകൃഷ്ണന്‍ (ക്യാപ്റ്റന്‍), എസ് രേഖ, കെ എസ് ജിനി, എം ശ്രുതി, ഇ അശ്വതി, കെ പി അനുശ്രീ, എന്‍ എസ് ശരണ്യ, എസ് സൂര്യ, അഞ്ജലി ബാബു, ആല്‍ബി തോമസ്, മായ തോമസ്, അശ്വതി രവീന്ദ്രന്‍. മുഖ്യപരിശീലകന്‍: സി എസ് സദാനന്ദന്‍. സഹപരിശീലക: പി രാധിക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dominant Kerala women retain national volleyball title, News, Sports, Women, Winner, Railway, Chennai, National.

Powered by Info News For You

Comments
Post a Comment