കളിയിക്കാവിള എ എസ് ഐയെ വെടിവച്ചുകൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തില്‍? കൊലയ്ക്ക് 2 ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; വീട് ഏര്‍പ്പാടാക്കിയത് വിതുര സ്വദേശി
തിരുവനന്തപുരം: (www.kvartha.com 13.01.2020) കളിയിക്കാവിള എ എസ് ഐയെ വെടിവച്ചുകൊന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് തന്നെ പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതായുള്ള വിവരം പൊലീസിന് ലഭിച്ചു. കൊലയ്ക്ക് ആസൂത്രണം നടന്നത് കേരളത്തിലെന്നാണ് റിപ്പോര്‍ട്ട്.
ജനുവരി ഏഴ്,എട്ട് തീയതികളില്‍ പ്രതികള്‍ പള്ളിയില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് പ്രതികള്‍ വാടക വീട്ടില്‍ താമസിച്ചിരുന്നുവെന്നാണ് സംശയം. വീട് ഏര്‍പ്പാടാക്കിയത് വിതുര സ്വദേശി സെയ്ത് അലിയാണെന്നും അറിയാന്‍ കഴിഞ്ഞു. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്.
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള സിസിടിവി ദൃശ്യങ്ങളിലാണ് പ്രതികളെ കണ്ടെത്തിയത്. രാത്രി 8.45മണിയോടെ കടകള്‍ക്ക് സമീപത്തുകൂടി നടന്ന് പോകുന്ന ഇവര്‍ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉളളത്. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാല്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു.
ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബാഗ് നെയ്യാറ്റിന്‍കരയിലുളള ഏതെങ്കിലും കടയില്‍ നിന്നാണോ വാങ്ങിയതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ചുപേര്‍ തെന്മലയില്‍ നിന്നും രണ്ടു പേര്‍ തിരുനെല്‍വേലിയില്‍ നിന്നുമാണ് പിടിയിലായത്.
കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കന്യാകുമാരിയിലെ ഹിന്ദു മുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തിരുനെല്‍വേലി മേല്‍പ്പാളയം സ്വദേശി ബിസ്മി നൗഷാദ്,തെങ്കാശി സ്വദേശി ഹനീഫാ എന്നിവരാണ് തിരുനെല്‍വേലിയില്‍ നിന്ന് പിടിയിലായത്.
തിരുനെല്‍വേലി സ്വദേശികളായ ഹാജ, അഷറഫ്,ഷേക്ക് പരീത്, നവാസ്, സിദ്ധിഖ് എന്നിവരെയാണ് കൊല്ലം റൂറല്‍ പൊലീസിന്റെയും തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെയും സംയുകത പരിശോധനയില്‍ തെന്‍മലയില്‍ നിന്നും പിടികൂടിയത്.
സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് നവാസ്. മറ്റു നാലുപേരും നവാസിന്റെ സംഘത്തില്‍പ്പെട്ടവരാണ്. ഞായറാഴ്ച വൈകിട്ട് 3.55ന് പാലരുവിക്ക് സമീപം നിസാന്‍ സണ്ണി കാറില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം റൂറല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ASI shot dead in TVM: accused identified, terror links suspected, Thiruvananthapuram, News, Trending, Gun attack, CCTV, Police, Arrested, Kerala.

Powered by Info News For You

Comments
Post a Comment