ഡിസംബര്‍ 26 ന് നടന്ന വലിയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ചു; 15 പേര്‍ക്ക് കാഴ്ച നഷ്ടമായി
ജയ്പുര്‍: (www.kvartha.com 21.01.2020) ഇക്കഴിഞ്ഞ ഡിസംബര്‍ 26 ന് നടന്ന വലിയ സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് നേരിട്ട് ദര്‍ശിച്ച 15 പേരുടെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.
10നും 20നും ഇടയില്‍ പ്രായമുള്ളവരുടെ കാഴ്ചശക്തിയാണ് സൂര്യഗ്രഹണം നേരിട്ട് കണ്ടതിനെ തുടര്‍ന്ന് നഷ്ടമായത്. കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം സംഭവിച്ചതിനെ തുടര്‍ന്ന് ഇവര്‍ ജെയ്പുരിലെ സവായ് മാന്‍ സിങ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്.
ഇവരുടെ കാഴ്ച പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം ദര്‍ശിച്ച ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണ്. ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് ചിലപ്പോള്‍ കാഴ്ച ഭാഗികമായി മാത്രമേ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 15 youths suffer vision loss due to solar eclipse, Jaipur, News, Local-News, Health, Health & Fitness, Hospital, Treatment, Doctor, National.

Powered by Info News For You

Comments
Post a Comment