കൊറോണ വൈറസ് ബാധ: വിദ്യാര്‍ത്ഥികളടക്കം വുഹാനില്‍ കുടുങ്ങിയ 250പേരെ തിരിച്ചെത്തിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ഇന്ത്യ


ന്യൂഡെല്‍ഹി: (https://ift.tt/313kGfz) വുഹാനിലെ കൊറോണ വൈറസ് ബാധിത മേഖലയില്‍ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യ. വിദേശകാര്യ - വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ പ്രത്യേക വിമാനം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.


എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിന് ശേഷവും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹ്യൂബ പ്രവിശ്യയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മലയാളി വിദ്യാര്‍ത്ഥികളടക്കം 250 ഓളം ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിയിട്ടുള്ളത്.

ഇന്ത്യയുടെ നീക്കത്തിനെതിരെ അനുകൂല നിലപാടല്ല ചൈനയില്‍ നിന്നും വരുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ

അനുകൂലിക്കുന്നില്ലെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡറുടെ നിലപാട്.

Keywords: New Delhi, World, news, China, health, Indian Officials Continues Discussions with China regards the Evacuation of students from Wuhan  < !- START disable copy paste -->  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?