24മണിക്കൂര്‍ പണിമുടക്ക് തുടങ്ങി: കെ.എസ്.ആര്‍.ടി.സിയും മുടങ്ങി, വ്യാപാരികള്‍ വിട്ടുനിന്നു
കേരളം (www.evisionnews.co): കേന്ദ്ര നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച 24മണിക്കൂര്‍ പൊതുപണിമുടക്ക് തുടങ്ങി. ഇന്ന് രാത്രി 12വരെ തുടരും. കെഎസ്ആര്‍ടിസിയിലെ യൂണിയനുകളും പങ്കെടുക്കുന്നുണ്ട്. പലയിടത്തും സര്‍വീസുകള്‍ രാത്രി 12 മണിയോടെ മുടങ്ങി. ശബരിമല തീര്‍ഥാടകരെയും ടൂറിസം മേഖലയെയും ഒഴിവാക്കി. ജെഇഇ മെയിന്‍ പരീക്ഷയ്ക്കു മാറ്റമില്ല. പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസിറുദ്ദീന്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment