ഇറാഖില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളില്‍ ഇറാന്‍ പിന്തുണയുള്ള സൈനികഗ്രൂപ്പിനെയും ആക്രമിച്ച അമേരിക്ക കൊപ്പുകൂട്ടുന്നത് യുദ്ധത്തിനോ?

ബാഗ്ദാദ്: (https://ift.tt/2SP99yw) ഇറാഖില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള ഹഷെദ് അല്‍-ഷാബി എന്ന അര്‍ധസൈനിക വിഭാഗത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആറുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.

വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡില്‍ വെച്ചാണ് ഹാഷദ് അല്‍-ഷാബ് വാഹനവ്യൂഹത്തിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായത്. ഖാസിം സുലൈമാനിയടക്കം എട്ടുപേരെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം.
ആക്രമണത്തില്‍ ആരെയാണ് ലക്ഷ്യം വച്ചതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

ഹഷെദ് സൈനികവ്യൂഹത്തെയാണ് അമേരിക്ക ആക്രമിച്ചതെന്നും ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായും പലര്‍ക്കും പരിക്കേറ്റതായും എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. സംഭവം മേഖലയില്‍ ഇറാന്‍-യുഎസ് പോരിന് സാധ്യത തുറന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Baghdad, News, Iraq, America, Rocket attack, attack, Trending, Killed, Army, New US air raid on Hashd commander in Iraq killed six


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?