സെല്‍ഫിയെടുക്കാനായി റെയില്‍പാളം കടന്നുപോകുന്ന പാലത്തിന് മുകളില്‍ കയറി; ട്രെയിന്‍ ഇടിച്ച് 21കാരിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

കൊല്‍ക്കത്ത: (www.kvartha.com 27.01.2020) സെല്‍ഫിയെടുക്കാനായി റെയില്‍പാളം കടന്നുപോകുന്ന പാലത്തിന് മുകളില്‍ കയറിയ 21കാരി ട്രെയിനിടിച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈനഗുരിയിലെ ഒരു കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ ഞായറാഴ്ചയാണ് സംഭവം.

പെണ്‍കുട്ടിയും സുഹൃത്തുക്കളും വിനോദയാത്രയുടെ ഭാഗമായി ഖിസ് നദീതീരത്ത് എത്തിയതായിരുന്നു. സ്ഥലങ്ങള്‍ കാണുന്നതിനിടെ 21കാരിയും സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയും റെയില്‍പാളം കടന്നുപോകുന്ന പാലത്തിന് മുകളില്‍ കയറുകയായിരുന്നു. പാലത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ എത്തിയ ട്രെയിന്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു.

Kolkata, News, National, Girl, Train, Death, Injured, Friend, Death, Hospital, Railway, Student, 21 year old woman climbs rail bridge for selfie, Dies after being hit by train in Bengal

ഇടിയുടെ ആഘാതത്തില്‍ 21കാരി പാലത്തില്‍ നിന്നും നദിയിലേക്ക് വീണ് മരിച്ചു. ട്രെയിന്‍ വരുന്നതു കണ്ട് പാലത്തില്‍ നിന്ന് ചാടിയ സുഹൃത്തായ പെണ്‍കുട്ടിയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നാര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kolkata, News, National, Girl, Train, Death, Injured, Friend, Death, Hospital, Railway, Student, 21 year old woman climbs rail bridge for selfie, Dies after being hit by train in Bengal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?