പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; തുടര്‍ന്ന് ആവശ്യപ്പെട്ടത് അറിഞ്ഞ കൂട്ടുകാരികള്‍ കോളേജ് അധികൃതരെ അറിയിച്ചു, 20കാരന്‍ അറസ്റ്റില്‍
രാജാക്കാട്: (www.kvartha.com 13.01.2020) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍. സേനാപതി മുക്കുടില്‍ നീറനാനിക്കല്‍ ഷഹില്‍ ഷാജന്‍ ആണ് അറസ്റ്റിലായത്. രാജാക്കാട് പ്രദേശത്തെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന ഷഹിലും പെണ്‍കുട്ടിയും പഠനകാലത്ത് തന്നെ പ്രണയത്തിലായിരുന്നു.
കോളേജ് വിദ്യാഭ്യാസം വ്യത്യസ്ത സ്ഥാപനങ്ങളിലായെങ്കിലും മൊബൈല്‍ ഫോണിലൂടെ ബന്ധം തുടര്‍ന്നു. ഇതിനിടെ പെണ്‍കുട്ടി തന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി യുവാവിന് വാട്‌സാപ്പിലൂടെ നല്‍കി. എന്നാല്‍ ഈ ചിത്രങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ പെണ്‍കുട്ടി നാട്ടില്‍ എത്തിയപ്പോള്‍ മൂന്ന് തവണ മുക്കുടിലിലെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയും പീഡിപ്പിക്കുകയും ചെയ്തു. കോളേജ് ഹോസ്റ്റലിലെ മറ്റു പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ എടുത്ത് അയച്ചുകൊടുക്കുവാന്‍ ഇയാള്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടിയില്‍നിന്നു ഇക്കാര്യം അറിഞ്ഞ കൂട്ടുകാരികള്‍ കോളേജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഷഹിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ പോക്‌സോ ചുമത്തി കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, News, Kerala, Molestation, Student, Arrest, Girl, Police, Case, Crime, 20 year old student arrested for molestation case

Powered by Info News For You

Comments
Post a Comment