വനിതകളുടെ സുരക്ഷ ഉറപ്പാക്കലാണ് 2020ല്‍ കേരള പൊലീസിന്റെ പ്രധാന പരിപാടികളില്‍ ഒന്ന്; ആപല്‍സാധ്യത ശ്രദ്ധയില്‍പെട്ടാല്‍ അധികാരപെട്ടവരെ അറിയിക്കുന്ന സംസ്‌കാരം വളര്‍ന്നു വരണം; ഇത് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ വളരെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: (www.kvartha.com 05.01.2020) വനിതകളുടെ സുരക്ഷ ഉറപ്പാക്കലാണ് 2020ല്‍ കേരള പോലീസിന്റെ പ്രധാന പരിപാടികളില്‍ ഒന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ 14 പൊലീസ് സ്റ്റേഷനുകളും മലപ്പുറം വിജിലന്‍സ് ഓഫീസും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേരളത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പൊലീസിന്റെ മാത്രം ചുമതയല്ല. എന്നാല്‍ പ്രധാന ചുമതല പൊലീസിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ആപല്‍സാധ്യത ശ്രദ്ധയില്‍പെട്ടാല്‍ പൊലീസിനെ അറിയിക്കുന്ന സംസ്‌കാരം വളര്‍ന്നു വരണം. ഇത് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ വളരെ ഗുണം ചെയ്യും. പക്ഷെ, പൊതുജനം നേരിട്ട് നിയമം കയ്യിലെടുക്കരുത്. പൊലീസ് ചെയ്യേണ്ടത് മറ്റാരും ചെയ്യാന്‍ പാടില്ലെന്നും പിണറായി വ്യക്തമാക്കി.

Pinarayi Vijayan about women protection, Thiruvananthapuram, News, Politics, Inauguration, Pinarayi vijayan, Chief Minister, Inauguration, Kerala

പൊലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടം ഇല്ലാത്ത സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മിക്കാന്‍ മുന്‍ഗണന നല്‍കും. 13 വര്‍ഷം മുടങ്ങിക്കിടന്ന തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മാണം 2017ല്‍ പുനരാരംഭിച്ച്, കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ചെലവ് കുറഞ്ഞ രീതിയില്‍ പരിസ്ഥിതി സൗഹൃദമായി കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

നഷ്ടത്തിന്റേതായ കണക്ക് പറയാനുള്ള മേഖലയല്ല കൃഷി; നൂതനരീതികള്‍ അവലംബിച്ചാല്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ് അതെന്ന് 'ജീവനി' ലോഗോ പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി

സംസ്ഥാന കൃഷി വകുപ്പിന്റെ 'ജീവനി'-നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വൈഗ 2020 വേദിയില്‍ നിര്‍വഹിച്ചു.

കൃഷി നഷ്ടത്തിന്റതായ കണക്ക് പറയാനുള്ള മേഖലയല്ല. സാമൂഹ്യമായി വലിയ പുരോഗതി നേടിയിട്ടും കാര്‍ഷികരീതിയില്‍ യാഥാസ്ഥിതിക രീതി വിട്ടുമാറാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കൃഷിരീതിയില്‍ യാഥാസ്ഥിതികതയുടെ തടങ്കലിലാണ് നമ്മള്‍. കാര്‍ഷിക രംഗത്ത് സമൂല മാറ്റത്തിനുതകുന്ന നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.

നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകത വെച്ച് റെയിന്‍ ഷെല്‍ട്ടറുകള്‍ ഉപയോഗിച്ചുള്ള കൃഷി അവലംബിക്കാവുന്നതാണ്. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപതതയ്ക്കപ്പുറം കയറ്റുമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാല് വിമാനത്താവളങ്ങളും തുറമുഖവും ഉള്ള നമുക്ക് പുഷ്പമായാല്‍ പോലും കയറ്റിയയക്കാന്‍ കഴിയും.

ഓരോ വീട്ടിലും വേണ്ട ഭക്ഷ്യവസ്തുക്കള്‍ ഏതെന്ന് തിരിച്ചറിഞ്ഞ് അവ അവിടെതന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതാണ് ഹരിത കേരള മിഷനും ആര്‍ദ്രം മിഷനും സംയോജിപ്പിച്ച് കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ച 'ജീവനി' എന്ന മാതൃകാപരമായ പദ്ധതി. മനസ്സുവെച്ചാല്‍ എല്ലാ കുടുംബങ്ങള്‍ക്കും ഇത് ഇവിടെ നടപ്പിലാക്കാന്‍ കഴിയും. മരുന്നിനോട് വിട പറയാന്‍ കഴിയുന്ന ആരോഗ്യമുള്ള തലമുറയെ ഇതിലൂടെ വാര്‍ത്തെടുക്കാന്‍ കഴിയും.

'ജീവനി' ലോഗോ പ്രകാശനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള പച്ചക്കറി തൈ വിതരണവും നിര്‍വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi Vijayan about women protection, Thiruvananthapuram, News, Politics, Inauguration, Pinarayi vijayan, Chief Minister, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?