2വര്‍ഷമായി അകന്നുകഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് തെരയുന്നു

തൃശൂര്‍: (www.kvartha.com 02.01.2020) രണ്ടുവര്‍ഷമായി അകന്നുകഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. തൃശൂര്‍ ചെറുതുരുത്തിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടുമായ ചിത്ര (48)യെയാണ് ഭര്‍ത്താവ് മോഹനന്‍ വെട്ടിക്കൊലപ്പെടുത്തിയത്.

രണ്ടു വര്‍ഷമായി ചിത്രയും മോഹനനും അകന്നു കഴിയുകയായിരുന്നു. വീട്ടില്‍വെച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചിത്രയെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Man murders wife at Thrissur Cheruthuruthy, Thrissur, News, Local-News, Killed, Crime, Criminal Case, Police, Probe, Kerala

ഇരുവരും തമ്മില്‍ നിരന്തരം പ്രശ്ങ്ങള്‍ ഉണ്ടായിരുന്നതായും കുടുംബ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മോഹനനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. നിലവില്‍ മോഹനനും ചിത്രയും തമ്മില്‍ വിവാഹമോചനക്കേസും നടക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man murders wife at Thrissur  Cheruthuruthy, Thrissur, News, Local-News, Killed, Crime, Criminal Case, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?