വിനോദയാത്രയ്ക്കായി പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് നഗരസഭാ കൗണ്‍സിലറുള്‍പ്പെടെ 2 പേര്‍ മരിച്ചു; 2 പേരുടെ നില ഗുരുതരം

കുറ്റിപ്പുറം: (www.kvartha.com 15.01.2020) കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് നഗരസഭാ കൗണ്‍സിലറുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കര്‍ണാടക ഇരിയൂര്‍ സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ പാണ്ഡുരംഗ (34), പ്രഭാകര്‍ (50) എന്നിവരാണ് മരിച്ചത്.

കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കാറിനെ ഇടിച്ചശേഷം ഏറെദൂരം പോയതിനു ശേഷമാണ് നിന്നത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Keywords: Kerala, Malappuram, Kozhikode, Accident, Death, News, Karnataka, Accident: 2 die include municipal councilor  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?