മരട് ഫ് ളാറ്റ് പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ശനിയാഴ്ച മാത്രം 2 ഫ് ളാറ്റുകള്‍ പൊളിക്കും; ഫ് ളാറ്റ് പൊളിക്കാന്‍ പൂജ നടത്തി, 100 ശതമാനം സുരക്ഷിതമായി വീഴ്ത്താന്‍ കഴിയുമെന്ന് എം ഡി: ആദ്യ സ്‌ഫോടനം 11 മണിക്ക്

കൊച്ചി: (www.kvartha.com 11.01.2020) മരട് ഫ് ളാറ്റ് പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശനിയാഴ്ച മാത്രമായി മരടിലെ പടുകൂറ്റന്‍ ഫ് ളാറ്റുകളില്‍ രണ്ടെണ്ണം പൊളിക്കും. ഫ് ളാറ്റ് പൊളിക്കലിന് കരാറെടുത്ത കമ്പനിയുടെ പൂജ നടത്തി. 100 ശതമാനം സുരക്ഷിതമായി വീഴ്ത്താന്‍ കഴിയുമെന്ന് എഡിഫൈസ് എം ഡി ഉത്കര്‍ഷ് മേത്ത അറിയിച്ചു.

അതിനിടെ സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വീടുകള്‍ക്ക് കേടുപാട് വരില്ല. കായലില്‍ കാര്യമായി അവശിഷ്ടങ്ങള്‍ വീഴില്ലെന്നും എന്നാല്‍, പൊടി പ്രശ്‌നമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് പൊടി നിയന്ത്രിക്കാനാകുമെന്നും ഉത്കര്‍ഷ് മേത്ത വ്യക്തമാക്കി.

Kochi: Section 144 imposed in Maradu region ahead of flat demolition, Kochi, News, Trending, Flat, Keral

ശനിയാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് നാലുമണി വരെ കലക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമ്പത് മണി മുതല്‍ ഫ്‌ളാറ്റിന് സമീപമുള്ള താമസക്കാരെ ഒഴിപ്പിക്കും. ഇതിനായി പ്രത്യേക ബസുകള്‍ ഏര്‍പ്പാടാക്കി. പത്ത് ഫയര്‍ എഞ്ചിനുകളും രണ്ട് സ്‌കൂബാ വാനുകളും ഫ് ളാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിര്‍ത്തും. നൂറോളം അഗ്നിശമന സേനാംഗങ്ങളും ഉണ്ടാകും.

ഫ് ളാറ്റിന് 200 മീറ്റര്‍ ചുറ്റളവില്‍ പൊളിക്കല്‍ ചുമതലയുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. വായുവിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും ഒരു ഗതാഗതവും ആ സമയത്ത് അനുവദിക്കില്ല. സുരക്ഷ ഒരുക്കാനും കാണാനെത്തുന്നവരെ നിയന്ത്രിക്കാനുമായി ഒരു ഫ് ളാറ്റിന് 800 എന്ന കണക്കില്‍ 1600 പൊലീസുകാരെ വിന്യസിക്കും. സ്‌ഫോടനത്തിന് മുമ്പ് പൊലീസ് സമീപത്തെ വീടുകള്‍ സന്ദര്‍ശിച്ച് എല്ലാവരും ഒഴിഞ്ഞു പോയെന്ന് ഉറപ്പ് വരുത്തും.

കുണ്ടന്നൂര്‍ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന 19 നിലകളുള്ള ഹോളിഫെയ്ത്ത് ഫ് ളാറ്റാണ് ആദ്യം പൊളിക്കുന്നത്. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആണ് അതിന്റെ നിര്‍മാതാക്കള്‍. മുംബൈ എഡിഫൈസ് എഞ്ചിനിയറിംഗ് കമ്പനിയാണ് ഫ് ളാറ്റ് പൊളിക്കുന്നത്.

11.5ന് 16 നില വീതം ഇരട്ട കെട്ടിടങ്ങളുള്ള ആല്‍ഫ വെഞ്ച്വേഴ്സ് പൊളിക്കും.
നെട്ടൂരിലാണ് ഫ് ളാറ്റ് സ്ഥിതി ചെയ്യുന്നത്. ചെന്നൈ വിജയ് സ്റ്റീല്‍സ് കമ്പനിയാണ് പൊളിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi: Section 144 imposed in Maradu region ahead of flat demolition, Kochi, News, Trending, Flat, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?