അയല്‍ രാജ്യങ്ങളില്‍ നിന്ന് പോളിയോ ഭീഷണി; ജനുവരി 19-ന് സംസ്ഥാനത്തുടനീളം വീണ്ടും പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തും
തിരുവനന്തപുരം: (https://ift.tt/2Nt2wON) അയല്‍രാജ്യങ്ങളില്‍നിന്നുള്ള പോളിയോ ഭീഷണിമൂലം രാജ്യത്ത് പോളിയോ നിര്‍മാര്‍ജനം ചെയ്തതിനുശേഷം നിര്‍ത്തിവെച്ച തുള്ളിമരുന്നുവിതരണം വീണ്ടും തുടങ്ങുന്നു. ഈമാസം 19-നാണ് രാജ്യം മുഴുവന്‍ ഒറ്റദിവസം വീണ്ടും പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. 2011-ല്‍ ഇന്ത്യയില്‍ നിന്ന് പടിയിറങ്ങി പോയ ഈ രോഗത്തിനെതിരെ വാക്‌സിനേഷന്‍ നല്‍കേണ്ടി വരുന്നത് അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ്.
കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. പനി, ഛര്‍ദ്ദി, വയറിളക്കം, പേശി വേദന എന്നിവയാണ് പോളിയോ രോഗ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം തളര്‍ന്നു പോകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കൈകാലുകള്‍ക്കാണ് കൂടുതലായും അംഗവൈകല്യം ബാധിക്കുന്നത്.
കേരളത്തില്‍ 2000-ത്തില്‍ മലപ്പുറം ജില്ലയിലാണ് അവസാന പോളിയോബാധ റിപ്പോര്‍ട്ട്‌ചെയ്തത്. 2014-ന് ശേഷം കേരളം പോളിയോ തുള്ളിമരുന്നുവിതരണം ഒരു ഘട്ടമായികുറച്ചു. 2019ല്‍ ഇതരസംസ്ഥാനക്കാര്‍ക്ക് മാത്രമായി മരുന്നുനല്‍കി. എന്നാല്‍ കഴിഞ്ഞമാസം 28-ന് ചേര്‍ന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ പോളിയോ വിദഗ്ധ സമിതിയാണ് 2020, 21 വര്‍ഷങ്ങളില്‍ക്കൂടി തുള്ളിമരുന്ന് നല്‍കാന്‍ തീരുമാനമെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. 2011-ല്‍ ഇന്ത്യയില്‍ നിന്ന് പടിയിറങ്ങി പോയ ഈ രോഗത്തിനെതിരെ വാക്‌സിനേഷന്‍ നല്‍കേണ്ടി വരുന്നത് അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ്.
കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. പനി, ഛര്‍ദ്ദി, വയറിളക്കം, പേശി വേദന എന്നിവയാണ് പോളിയോ രോഗ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം തളര്‍ന്നു പോകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കൈകാലുകള്‍ക്കാണ് കൂടുതലായും അംഗവൈകല്യം ബാധിക്കുന്നത്.
കേരളത്തില്‍ 2000-ത്തില്‍ മലപ്പുറം ജില്ലയിലാണ് അവസാന പോളിയോബാധ റിപ്പോര്‍ട്ട്‌ചെയ്തത്. 2014-ന് ശേഷം കേരളം പോളിയോ തുള്ളിമരുന്നുവിതരണം ഒരു ഘട്ടമായികുറച്ചു. 2019ല്‍ ഇതരസംസ്ഥാനക്കാര്‍ക്ക് മാത്രമായി മരുന്നുനല്‍കി. എന്നാല്‍ കഴിഞ്ഞമാസം 28-ന് ചേര്‍ന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ പോളിയോ വിദഗ്ധ സമിതിയാണ് 2020, 21 വര്‍ഷങ്ങളില്‍ക്കൂടി തുള്ളിമരുന്ന് നല്‍കാന്‍ തീരുമാനമെടുത്തത്.
Keywords: News, Kerala, Thiruvananthapuram, Health, State, Deseased, Drugs, Polio Vaccine, The Pulse Polio Immunization Program On Jan 19
Powered by Info News For You

Comments
Post a Comment