പോലീസുകാര്‍ക്കെതിരെ കുറിപ്പെഴുതിവെച്ച് 19കാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: (https://ift.tt/2FqJR1R) പോലീസുകാര്‍ക്കെതിരെ കുറിപ്പെഴുതിവെച്ച് 19കാരന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ അവലക്കുന്ന് സ്വദേശി മാധവനാണ് ജീവനൊടുക്കിയത്. മാധവന്‍ എഴുതിയതായി കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. പ്രദേശത്തെ പൊലീസിനെതിരെ ഇതില്‍ പരാമര്‍ശമുണ്ട്.

കഴിഞ്ഞദിവസം ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മാധവനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ മനംനൊന്താണ് മാധവന്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. പരാതിക്കാരന്റെ അമ്മ വക്കീല്‍ ഗുമസ്തയാണെന്നും ഇവര്‍ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിച്ചെന്നുമാണ് കത്തില്‍ പറയുന്നത്. കൂടാതെ പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും എഴുതിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Suicide, Alappuzha, Police, Kerala, News, Teenager commits suicide after mentioning police officers in suicide note  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?