കാസര്‍കോട്ടെ 18കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബംഗളൂരു സ്വദേശിയായ ബിസിനസുകാരന്‍ അറസ്റ്റില്‍


ബംഗളൂരു (www.evisionnews.co): കാസര്‍കോട്ടെ 18കാരിയെ ബംഗളൂരുവില്‍ പീഡിപ്പിച്ച സംഭവത്തില്‍ ബംഗളൂരു സ്വദേശിയായ ബിസിനസുകാരന്‍ അറസ്റ്റില്‍. ബംഗളൂരു ഇലക്ട്രോണിക് സിറ്റി മുനിറെഡ്ഡി ലേഔട്ട് സ്വദേശി അന്‍സാര്‍ (28)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി റിഷാബ്, അന്‍സാര്‍, അന്‍സാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് പരപ്പന അഗ്രഹാര പോലീസ് കേസെടുത്തിരുന്നത്.

പാലക്കാട് പെരിന്തല്‍മണ്ണ ചെറുപ്പളശ്ശേരിയിലെ ടി.കെ റിഷാബിനെ (23) കാസര്‍കോട് ടൗണ്‍ പോലീസ് കഴിഞ്ഞ മാസം 31ന് ബലാത്സംഗത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടി ഉഡുപ്പി എം പിയും ബിജെപി നേതാവുമായ ശോഭ കരന്തലാജെയോടൊപ്പം മുഖ്യമന്ത്രിയെ കണ്ട് പുതിയ പരാതി നല്‍കിയത്. 

ഇതിന്റെ അടിസ്ഥാനത്തില്‍ പരപ്പന അഗ്രഹാര സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്‍സാറിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. അന്‍സാറിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. റിഷാബ് പെണ്‍കുട്ടിയുമായി തന്റെ വീട്ടിലെത്തിയെന്നും ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ അവിടെ താമസിച്ചെന്നും അന്‍സാര്‍ പോലീസിനോട് പറഞ്ഞു. 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?