ഇന്ത്യന്‍ റെയില്‍വേയുടെ '18687' എന്ന നമ്പര്‍ ഓര്‍മ്മയാവുന്നു; കാല്‍നൂറ്റാണ്ടോളം ലക്ഷക്കണക്കിന് യാത്രക്കാരുമായി ഓടിയ തീവണ്ടി എന്‍ജിന്‍ ആക്രിക്കടയിലേക്ക്

കണ്ണൂര്‍: (https://ift.tt/2Fnow9o) ഇന്ത്യന്‍ റെയില്‍വേയുടെ 18687 എന്ന നമ്പറില്‍ കേരളത്തിലൂടെ ഓടിയ എക്‌സ്പ്രസ് തീവണ്ടി എന്‍ജിന്‍ പൊളിച്ചുനീക്കി. കാല്‍നൂറ്റാണ്ടോളം ലക്ഷക്കണക്കിന് യാത്രക്കാരുമായി ഓടിയ ഡീസല്‍ എന്‍ജിനാണ് ഓര്‍മ്മയാവുന്നത്. ഇരുമ്പുവിലയ്ക്കു വാങ്ങിയത് തമിഴ്‌നാട്ടിലെ ഒരു കമ്പനിയാണ്.

2016-ല്‍ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ പാളം മാറ്റിയിടലിനിടെ എന്‍ജിന്‍ തോട്ടിലേക്കുവീണു. ഈ എന്‍ജിന്‍ ഉപേക്ഷിച്ച് എക്‌സിക്യുട്ടീവ് പുറപ്പെട്ടു. പിന്നീട് ഷൊര്‍ണൂരില്‍നിന്നും ഈറോഡില്‍നിന്നും ക്രെയിന്‍ എത്തിച്ചാണ് എന്‍ജിന്‍ ഉയര്‍ത്തിയത്. വീല്‍ അലൈന്‍മെന്റിലടക്കം കേടുപാട് സംഭവിച്ചിരുന്നു.

News, Kerala, Kannur, Indian Railway, Tamilnadu, Train, Train Accident, 18687 is Indian Railways Memorable Number

2200 കുതിരശക്തിയുള്ള എന്‍ജിന്‍ ഭാഗങ്ങളും 4000 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ ടാങ്കും ആക്രിക്കടയിലെത്തി. ഈറോഡ് ലോക്കൊഷെഡില്‍നിന്ന് എന്‍ജിനിയറിങ് വിഭാഗം പരിശോധിച്ച് ഇത് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയശേഷമാണ് വില്‍പ്പനയ്ക്കുവെച്ചത്.

തുരുമ്പെടുത്ത എന്‍ജിന്‍ നാലുവര്‍ഷത്തിനുശേഷമാണ് തിങ്കളാഴ്ച തൂക്കിവിറ്റത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിലായിരുന്നു പൊളിച്ചുമാറ്റല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kannur, Indian Railway, Tamilnadu, Train, Train Accident, 18687 is Indian Railways Memorable Number


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?