റണ്‍വേയില്‍ നിന്ന് ഉയരാന്‍ നിമിഷങ്ങള്‍; മുഖ്യമന്ത്രിയുള്‍പ്പെടെ 180പേരുമായി പറക്കാനിരുന്ന വിമാനം തിരികെ വിളിച്ചു


തിരുവനന്തപുരം: (https://ift.tt/2THqWZ5) എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച എയര്‍ ഇന്ത്യന്‍ എക്‌സ് പ്രസ്സ് വിമാനം തിരിച്ചെത്തിച്ചു. പറന്നുയരുന്നതിനു തൊട്ടുമുമ്പ് രാവിലെ 8 .15 ന് തിരുവനന്തപുരത്തു നിന്നും കരിപ്പൂര്‍ വഴി ദോഹയിലേക്ക് പുറപ്പെട്ട ഐ എക്‌സ് 373 നമ്പര്‍ വിമാനം അടിയന്തരമായി തിരിച്ചെത്തിച്ചത്.

തകരാര്‍ കാരണം പതിനഞ്ച് മിനിട്ടിനു ശേഷം പാര്‍ക്കിംഗ് ബേയിലേക്ക് തിരിച്ചെത്തിച്ചത്. വിമാനം റണ്‍വേയിലേക്ക് കടക്കാനൊരുങ്ങിയപ്പോള്‍ ഒരുവശത്തുള്ള എഞ്ചിന് തകരാറുണ്ടെന്ന പൈലറ്റിന്റെ സംശയത്തെ തുടര്‍ന്നാണ് നടപടി.

പിന്നീട് തകരാര്‍ കണ്ടെത്തുകയും തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചെത്തിക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചു.

തിരിച്ചിറക്കിയ വിമാനം യാത്രികരെ പുറത്തിറക്കാതെ തന്നെ തകരാര്‍ പരിഹരിച്ചതിനു ശേഷം ഒന്‍പതരയോടെ വിമാനം കരിപ്പൂരിലേക്ക് തിരിച്ചു.

മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ വിമാനത്തില്‍ 180 പേരുണ്ടായിരുന്നു.

News, Kerala, CM, Pinarayi vijayan, Flight, Pilot, Chief Minister Pinarayi Vijayans Flight Engine Fault

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, CM, Pinarayi vijayan, Flight, Pilot, Chief Minister Pinarayi Vijayans Flight Engine Fault


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?