കൈരേഖയും കണ്ണും ക്യാമറയില്‍ പതിയുന്നില്ല; 16 വര്‍ഷം വിധവ പെന്‍ഷന്‍ കിട്ടിക്കൊണ്ടിരുന്ന സരോജിനിയമ്മയ്ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടുന്നില്ല; ഇടപെട്ട് ജില്ലാ കലക്ടര്‍
മറയൂര്‍: (www.kvartha.com 05.01.2020) കൈരേഖയും കണ്ണും ക്യാമറയില്‍ പതിയുന്നില്ലെന്ന കാരണത്താല്‍ കഴിഞ്ഞ പതിനാറു വര്‍ഷമായി വിധവ പെന്‍ഷന്‍ കിട്ടിക്കൊണ്ടിരുന്ന മറയൂര്‍ പട്ടം കോളനി ശ്രീജ മന്ദിരം വീട്ടില്‍ വാസുപിള്ളയുടെ ഭാര്യ സരോജിനിയമ്മയ്ക്ക് (78) ഇപ്പോള്‍ പെന്‍ഷന്‍ കിട്ടുന്നില്ല.
മസ്റ്ററിങ്ങ് സംവിധാനത്തിനായി അക്ഷയ കേന്ദ്രത്തില്‍ കൈരേഖയും കണ്ണിലെ കൃഷ്ണമണിയുടെ ചിത്രവും പതിപ്പിക്കുവാന്‍ സരോജിനിയമ്മ പോയെങ്കിലും കൈ രേഖയും കൃഷ്ണമണിയും പതിഞ്ഞിട്ടില്ലെന്ന കാരണത്താല്‍ തിരിച്ചയക്കുകയായിരുന്നു.
തുടര്‍ന്ന് ഒരാഴ്ച തുടര്‍ച്ചയായി പതിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സരോജിനിയമ്മയ്ക്ക് പെന്‍ഷന്‍ തുക ഏറെ ആശ്വാസമായിരുന്നു. മറയൂര്‍ പഞ്ചായത്തില്‍ 25 ലധികം ആളുകളുടെ പെന്‍ഷന്‍ സരോജിനിയമ്മയുടെ പോലെ കിട്ടാതായിട്ടുണ്ടെന്ന് മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ആരോഗ്യദാസ് പറഞ്ഞു.
ഇവരുടെ ലൈവ് സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. മസ്റ്ററിങ്ങ് സംവിധാനത്തില്‍ പതിയാത്തവരുടെ വിശദ വിവരങ്ങളും പഞ്ചായത്ത് അധികൃതരുടെ സാക്ഷ്യപത്രവും ലഭിക്കുന്ന മുറയ്ക്ക് അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുവാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mustering goes in vain due to failure in biometric authentication system; pensioners in trouble, News, Local-News, Pension, Technology, District Collector, Kerala.

Powered by Info News For You

Comments
Post a Comment