കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസ് തുടങ്ങുന്നത് നേരത്തേയാക്കി; ഫെബ്രുവരി 16 മുതല്‍ സര്‍വീസ്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

റിയാദ്: (www.kvartha.com 03.01.2020) കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസ് തുടങ്ങുന്നത് നേരത്തേയാക്കി. ഫെബ്രുവരി 16 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ മാര്‍ച്ച് 29 മുതല്‍ ആരംഭിക്കുമെന്നായിരുന്നു എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് കഴിഞ്ഞ ആഴ്ച മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇതിനിടയിലാണ് സര്‍വീസ് തുടങ്ങുന്ന തീയതിയില്‍ മാറ്റം വന്നത്.

ജിദ്ദയില്‍നിന്ന് ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.05ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ വൈകീട്ട് 5.30ന് പറന്നുയരുന്ന വിമാനം രാത്രി 9.15ന് ജിദ്ദയിലിറങ്ങും. നിലവില്‍ ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സും സ്പൈസ് ജെറ്റും മാത്രമാണ് സര്‍വീസ് നടത്തുന്നത്.

മാര്‍ച്ചില്‍ സര്‍വീസ് തുടങ്ങുന്നത് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫെബ്രുവരിയില്‍തന്നെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ കമ്പനിയുടെ ഭാഗത്തു നിന്നും നടന്നിരുന്നു. ഫെബ്രുവരി 16 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന വിവരം വ്യാഴാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, National, Gulf, Kozhikode, Air India, Airlines, Kozhikod-Jidhah Sector Air India service starts on February 16th


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?