ശബരിമല സീസണ്‍ പിടിവള്ളിയായി; കെഎസ്ആര്‍ടിസിക്ക് 16 കോടിയുടെ അധിക വരുമാനം; 2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബറില്‍

തിരുവനന്തപുരം: (www.kvartha.com 03.01.2020) ശമ്പള കുടിശ്ശികയിലും സാമ്പത്തിക പരാധീനതകളിലും വീര്‍പ്പുമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് ശബരിമല സീസണ്‍ പിടിവള്ളിയായി. കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 16 കോടിയുടെ അധിക വരുമാനമാണ്. 2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബര്‍ മാസത്തില്‍ തന്നെയെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയിരുന്ന കെഎസ്ആര്‍ടിസിയ്ക്ക് തത്ക്കാലം പിടിച്ചു നില്‍ക്കാനുള്ള ആശ്വാസമാണ് റെക്കോര്‍ഡ് വരുമാനത്തിലൂടെ ലഭ്യമായത്. 213.28 കോടി രൂപയാണു കഴിഞ്ഞ ഡിസംബറില്‍ മാത്രം കെഎസ്ആര്‍ടിസി നേടിയത്. 2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15.42 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായത്.

മെയ് മാസത്തില്‍ 200 കോടി രൂപ വരെ വരുമാനം നേടിയിരുന്നു. 2018 ഡിസംബറില്‍ 198.01 കോടിയായിരുന്നു വരുമാനം. ആകെ വരുമാനം 2018 ല്‍ 2256.58 കോടി ലഭിച്ച സ്ഥാനത്ത് 2019ല്‍ 2272 കോടി രൂപയായി എന്നതും കെഎസ്ആര്‍ടിസിക്ക് നേട്ടമായി.


Keywords: News, Kerala, KSRTC, Thiruvananthapuram, Sabarimala, Season, KSRTC gets 16 crores more income in Month of December


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?