തമിഴ്‌നാട് - കേരള അതിര്‍ത്തിയില്‍ സ്പിരിറ്റ് വേട്ട; കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

പാലക്കാട്: (www.kvartha.com 18.01.2020) തമിഴ്‌നാട് - കേരള അതിര്‍ത്തിയില്‍ പാലക്കാട് ഐബിയും എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡില്‍ കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തമിഴ്നാട് തിരുപ്പൂര്‍, ചിന്നകാനൂര്‍ ഭാഗത്ത് രഹസ്യ ഗോഡൗണില്‍ നിന്നാണ് 50 ലക്ഷം രൂപ വിലവരുന്ന സ്പിരിറ്റ് പിടികൂടിയത്.

450 കന്നാസുകളിലായി കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചുവെച്ചതായിരുന്നു സ്പിരിറ്റ്. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല. പിടികൂടിയ സ്പിരിറ്റ് തമിഴ്നാട് എക്സൈസിന് കൈമാറി. കഴിഞ്ഞ മാസം തമിഴ്നാട് ഗുഡിമംഗലത്തെ രഹസ്യ ഗോഡൗണില്‍ എക്സൈസ് നടത്തിയ റെയിഡില്‍ 1000 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയിരുന്നു.



Keywords: Kerala, palakkad, News, Tamilnadu, Spirit seized by Excise  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?