14 ജില്ലകളിലും ഇന്ത്യയുടെ കൂറ്റന്‍ മനുഷ്യ ഭൂപടം ഒരുങ്ങും; രാഷ്ട്രപതിക്ക് ഒരു കോടി കത്തുകളുടെ പ്രവാഹവും, മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ച സമയം കേരളത്തിലെ ഭൂപടം ചരിത്രമാകും
കാസര്‍കോട്: (https://ift.tt/2O6dtpR) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാന യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും ഇന്ത്യയുടെ കൂറ്റന്‍ മനുഷ്യഭൂപടം തീര്‍ക്കുന്നു. ഇതോടൊപ്പം രാഷ്ട്രപതിക്ക് പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് മുഴുവന്‍ പ്രവര്‍ത്തകരും ഒപ്പ് ചാര്‍ത്തിയ ഒരു കോടി കത്തുകളും അയക്കുമെന്ന് യു ഡി എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30ന് വൈകിട്ട് 5.17ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് മനുഷ്യഭൂപടം തീര്‍ക്കുന്നത്. 5,000 ആളുകള്‍ അണിനിരന്നാണ് മനുഷ്യഭൂപടം തീര്‍ക്കുന്നത്. വൈകിട്ട് നാലു മണിക്ക് കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യു ടി ഖാദര്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ യു ഡി എഫ് എം പി, എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍, ഘടകകക്ഷി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. ഭൂപടം തീര്‍ക്കുന്നതോടൊപ്പം പൊതുസമ്മേളനവും നടക്കും. രാജ്യത്ത് പ്രതിഷേധം കനക്കുമ്പോഴും കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന് ധാര്‍ഷ്ട്യമാണുള്ളതെന്നും പ്രതിഷേധ സമരങ്ങള്‍ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എ, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഘടകക്ഷി നേതാക്കളായ അബ്രഹാം തോണക്കര, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കരിവെള്ളൂര്‍ വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Press meet, M.C.Khamarudheen, Trending, UDF, UDF Human map on 30th
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment