കാസര്‍കോട് - തിരുവനന്തപുരം അതിവേഗ റെയില്‍പാത: 12 മണിക്കൂര്‍ യാത്ര നാല് മണിക്കൂറായി ചുരുങ്ങുമ്പോള്‍ സ്വകാര്യ മേഖലയ്ക്ക് ലഭിക്കുന്നത് മികച്ച നിക്ഷേപക അവസരം

കൊച്ചി: (www.kvartha.com 10.01.2020) നിര്‍ദിഷ്ട തിരുവനന്തപുരം-കാസര്‍കോട് അതിവേഗ സില്‍വര്‍ലൈന്‍ റെയില്‍പാത സ്വകാര്യമേഖലയ്ക്ക് സമര്‍പ്പിക്കുന്നത് മികച്ച നിക്ഷേപക അവസരങ്ങളാണെന്ന് കേരള കേരള റെയില്‍ ഡവലപ്മന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എംഡി വി അജിത് കുമാര്‍ പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസെന്‍ഡ് കേരള 2020 ആഗോള നിക്ഷേപക സംഗമത്തില്‍ 'പ്രോജക്ട് ഓണ്‍ മൊബിലിറ്റി ഡവലപ്‌മെന്റ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പദ്ധതി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇലക്ട്രിക്കല്‍ മേഖലകളില്‍ വലിയ നിക്ഷേപ സാധ്യതകളാണ് ഈ പദ്ധതിയിലുള്ളതെന്ന് അജിത് കുമാര്‍ പറഞ്ഞു. 66,405 കോടി രൂപയുടേതാണ് നിര്‍ദിഷ്ട പദ്ധതി. ഇതില്‍ വിവിധ നിര്‍മാണ മേഖലകളിലായി 38,000 കോടി രൂപയുടെ കരാറാണ് നല്‍കാനുദ്ദേശിക്കുന്നത്. സിവില്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സിസ്റ്റം, റെയില്‍ കോച്ചുകള്‍, അതിവേഗ യാത്രാ-ചരക്ക് ട്രെയിനുകള്‍, ടൂറിസ്റ്റ് ട്രെയിനുകള്‍, 300 മെഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതികള്‍ എന്നിവയാണ് നിക്ഷേപത്തിനുള്ള മേഖലകള്‍.


യാത്രാ ട്രെയിനുകള്‍ക്ക് പുറമെ ട്രക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള റോ-റോ സംവിധാനം, സ്റ്റേഷനുകളിലേക്ക് എത്തുന്നതിന് വേണ്ടിയുള്ള ഇ-വാഹന സംവിധാനം എന്നിവയും നിക്ഷേപ സാധ്യതയുള്ള മേഖലകളാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിന്റെയും കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംയുക്ത പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. കൊച്ചുവേളിയില്‍ നിന്നു തുടങ്ങി കാസര്‍കോട് വരെയുള്ള 532 കിലോമീറ്ററിലാണ് അതിവേഗ പാത നിര്‍മിക്കുന്നത്. നിലവില്‍ 12 മണിക്കൂറെടുക്കുന്ന ഈ യാത്ര നാലുമണിക്കൂറായി ചുരുങ്ങും.

പൂര്‍ണമായും ഹരിത പദ്ധതിയായ അതിവേഗ റെയില്‍പാത വരുന്നതോടെ റോഡപകടങ്ങളും അന്തരീക്ഷ മലിനീകരണവും ഗണ്യമായി കുറയ്ക്കും.

Keywords: Kerala, kasaragod, Thiruvananthapuram, News, Indian Railway, Railway, High Speed Train, Business, Silver Line rail holds big investment opportunities: KRDCL at ASCEND 2020



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?