ബാങ്ക് അധികൃതരുടെ ശ്രദ്ധ തിരിച്ചുവിട്ട് അതിവിദഗ്ദ്ധമായി നാല് ലക്ഷം കവര്‍ന്നു; പട്ടാപ്പകല്‍ കൊള്ള നടത്തിയത് 12 കള്ളന്മാര്‍ ചേര്‍ന്ന്
തൃശൂര്‍: (www.kvartha.com 02.01.2020) പട്ടാപ്പകല്‍ 12 കള്ളന്മാര്‍ ബാങ്ക് അധികൃതരുടെ ശ്രദ്ധ തിരിച്ചുവിട്ട് അതിവിദഗ്ദ്ധമായി നാല് ലക്ഷം കവര്‍ന്നു. തൃശൂര്‍ സ്വരാജ് റൗണ്ട് സൗത്തിലെ എസ്ബിഐ ശാഖയിലായിരുന്നു കവര്‍ച്ച. തിങ്കളാഴ്ച്ച രാവിലെ ഒമ്പതിനും 12നും ഇടയ്ക്കാണ് സംഭവം. തൃശൂര്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള ബാങ്കാണിത്. പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
നാലു പേര്‍ കാവല്‍ നില്‍ക്കുകയും മറ്റ് ഏഴുപേര്‍ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമന്‍ കാഷ് കൗണ്ടറിലെ കാബിനില്‍ നിന്ന് 4 ലക്ഷം രൂപ കവര്‍ന്നത്. വൈകിട്ടു ബാങ്കിലെ പതിവ് കണക്കെടുപ്പിനിടെ 4 ലക്ഷം രൂപ കുറവുണ്ടായതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണം തിരിച്ചറിഞ്ഞത് .
12 അംഗസംഘത്തില്‍ എട്ടുപേരാണ് ബാങ്കിനകത്ത് കയറിയത്. മറ്റുള്ളവര്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം വാതില്‍ക്കല്‍ കാവല്‍ നിന്നു. ഉള്ളില്‍ അഞ്ചു കൗണ്ടറുകളിലെയും ജീവനക്കാര്‍ക്കു മുന്നില്‍ 5 പേര്‍ ഇടപാടിനെന്ന പോലെ ഇരിപ്പുറപ്പിച്ചു. ചില വൗച്ചറുകള്‍ ജീവനക്കാരെ കാണിച്ച ശേഷം ഇവര്‍ ഉച്ചത്തില്‍ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി. ജീവനക്കാരുടെ ശ്രദ്ധ മുഴുവന്‍ ഇവരിലേക്കു തിരിഞ്ഞ തക്കത്തില്‍ പന്ത്രണ്ടാമന്‍ ക്യാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റി. ഹെഡ് കാഷ്യര്‍ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കള്‍ക്കായി.
ഈ തക്കത്തിന് പന്ത്രണ്ടാമന്‍ മേശവലിപ്പില്‍ നിന്നു 4 ലക്ഷം രൂപയെടുത്ത് അരയില്‍ ഒളിപ്പിച്ചു. ബാങ്കിനുള്ളിലുണ്ടായിരുന്ന എട്ടുപേരും ഒന്നിച്ചു തന്നെ പുറത്തുപോയി. പണം കവര്‍ന്ന ഉടന്‍ അരയില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കള്‍ ഹിന്ദിയും തമിഴും സംസാരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Bank, Robbery, Theft, SBI, Robbery in SBI; 4 Lakh stolen

Powered by Info News For You

Comments
Post a Comment