തെരഞ്ഞെടുപ്പ് ചൂടിനിടെ ആം ആദ്മിയെ വെട്ടിലാക്കി നേതാവിന്റെ വെളിപ്പെടുത്തല്‍; മത്സരിക്കണമെങ്കില്‍ 10 കോടി നല്‍കാന്‍ മനീഷ് സിസോദിയ തന്നോട് ആവശ്യപ്പെട്ടതായി നാരായണ്‍ ദത്ത് ശര്‍മ
ന്യൂഡെല്‍ഹി: (www.kvartha.com 15.01.2020) തലസ്ഥാന നഗരം തെരഞ്ഞെടുപ്പ് ചൂടിലായിരിക്കെ ആം ആദ്മിക്കെതിരെ ഗുരുതര ആരോപണവുമായി നേതാവ് രംഗത്ത്. എഎപി നേതാവും ഡെല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി ആപ് നേതാവ് നാരായണ്‍ ദത്ത് ശര്‍മ രംഗത്തെത്തിയത്.
ഡെല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി തന്നോട് 10 കോടി മനീഷ് സിസോദിയ ആവശ്യപ്പെട്ടെന്നാണ് നാരായണ്‍ ദത്ത് ശര്‍മ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ബദര്‍പുര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിസോദിയ തന്നെ വിളിക്കുകയും സീറ്റുകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. രാം സിംഗ് എന്ന നേതാവ് 20 കോടി രൂപ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും നിങ്ങള്‍ എത്ര തരുമെന്നുമായിരുന്നു ചോദ്യം.
എത്രയാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ 10 കോടി വേണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് തന്റെ കൈയില്‍ പണമുണ്ടായിരുന്നില്ലെന്നും നാരായണ്‍ ദത്ത് പറഞ്ഞു. പണം വാങ്ങിയാണ് എഎപി സീറ്റ് വിതരണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതി തിരിച്ചറിഞ്ഞതോടെ താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചെന്നും ബദര്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആപ് സര്‍ക്കാറിന്റെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും നാരായണ്‍ ദത്ത് പറഞ്ഞു. ജനുവരി 13നാണ് കോണ്‍ഗ്രസ് നേതാവായിരുന്ന രാം സിംഗ് തന്റെ അനുയായികളോടൊത്ത് എഎപിയില്‍ ചേര്‍ന്നത്.
ഫെബ്രുവരി എട്ടിനാണ് ഡെല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്. അതേസമയം
മനീഷ് സിസോദിയക്കെതിരെയുള്ള ആരോപണത്തിന് അദ്ദേഹമോ പാര്‍ട്ടിയോ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ND Sharma accuses Sisodia of asking him for 10 crore for AAP ticket, New Delhi, News, Politics, Aam Aadmi Party, Election, Allegation, Corruption, National.

Powered by Info News For You

Comments
Post a Comment