കോട്ടയിലെ ശിശുമരണം 106 ആയി; സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം; അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി ദേശീയ ബാലാവകാശ കമ്മീഷന്‍
കോട്ട: (https://ift.tt/2SP99yw) രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച രണ്ട് നവജാത ശിശുക്കള്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ 33 ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 104 ആയി.
ഡിസംബര്‍ മാസത്തില്‍ മാത്രം 100 കുട്ടികളാണ് മരിച്ചത്. പുതുവര്‍ഷം പിറന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ആറ് കുട്ടികള്‍ കൂടി മരണത്തിനു കീഴടങ്ങി. ഡിസംബര്‍ 23-24 ദിവസങ്ങളില്‍ 24 മണിക്കൂറിനിടെ 10 നവജാതശിശുക്കള്‍ മരിച്ചിരുന്നു.
പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്നതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാരയുടെ ഭാഷ്യം. അതേസമയം, ആശുപത്രിയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഓക്‌സിജന്‍ ട്യൂബുകളുടെ കുറവുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു.
ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ദേശീയ ശിശു സംരക്ഷണ കമ്മിഷന്‍ കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Child, News, Rajastan, After two more infants die, death toll at Kota hospital reaches 106

Powered by Info News For You

Comments
Post a Comment