രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസത്തിനിടെ മരിച്ചത് 104 കുട്ടികള്‍; വ്യാപക പ്രതിഷേധം; ശിശുസംരക്ഷണ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു
ജയ്പൂര്‍: (https://ift.tt/35k0q9W) രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 33 ദിവസത്തിനിടെ മരിച്ചത് 104 കുട്ടികള്‍. കോട്ടയിലെ സംസ്ഥാന സര്‍ക്കാരിന് കീഴിലെ ജെജെ ലോണ്‍ ആശുപത്രിയിലാണ് സംഭവം. ഡിസംബറില്‍മാത്രം 102 കുട്ടികളാണ് ഇവിടെ മരിച്ചത്. ഡിസംബര്‍ 23-24 ദിവസങ്ങളില്‍ 24 മണിക്കൂറിനിടെ 10 നവജാതശിശുക്കള്‍ മരിച്ചിരുന്നു. കൂട്ട ശിശുമരണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം തുടരുകയാണ്. ബിഎസ്പി നേതാവ് മായാവതി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പ്രതിഷേധം അറിയിച്ചു.
ദേശീയ ശിശു സംരക്ഷണ കമ്മിഷന്‍ കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
ഡിസംബര്‍ 30ന് നാല് കുട്ടികളും 31ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞു.
ആശുപത്രിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഓക്സിജന്‍ ട്യൂബുകളുടെ കുറവുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. ഇതോടെ ആശുപത്രിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ദേശീയ ശിശു സംരക്ഷണ കമ്മിഷന്‍ കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
ഡിസംബര്‍ 30ന് നാല് കുട്ടികളും 31ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞു.
ആശുപത്രിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഓക്സിജന്‍ ട്യൂബുകളുടെ കുറവുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. ഇതോടെ ആശുപത്രിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
Keywords: Rajastan, Goverment, News, hospital, Baby, Death, National, Kota infant death toll reaches 104 in 33 days
Powered by Info News For You

Comments
Post a Comment