തിരുവനന്തപുരം-ഗുവാഹത്തി ഉള്‍പ്പടെ 10 റെയില്‍പാതകള്‍ സ്വകാര്യമേഖലയ്ക്ക്; റെയില്‍വേയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതി മോദിസര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.kvartha.com 04.01.2020) തിരുവനന്തപുരം-ഗുവാഹത്തി റെയില്‍പാതയിലെ സര്‍വ്വീസ് നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം-ഗുവാഹതി അടക്കം 10 പാതകളാണ് 100 പാതകളിലായി 150 ട്രെയിനുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യമേഖലയ്ക്ക് കൈമാറിയത്. ഇതുവഴി 22,500 കോടി രൂപ സ്വരൂപിക്കലാണ് ലക്ഷ്യം.

ജനുവരിയില്‍ നടത്തിപ്പ് ചുമതല സ്വകാര്യമേഖലക്ക് കൈമാറാനുള്ള നടപടികളാണിപ്പോള്‍ പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത അംഗീകാര സമിതി(പിപിപിഎസി) അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയാക്കി.


തിരുവനന്തപുരം-എറണാകുളം സര്‍വ്വീസ് നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് നേരത്തെതന്നെ റെയില്‍വേയുടെ പരിഗണനയിലുണ്ട്. എന്നാല്‍, ഇതടക്കമുള്ള ഹ്രസ്വദൂര പാതയുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ടാം മോദി സര്‍ക്കാറിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെട്ടതാണ് രാജ്യത്തെ 50 റെയില്‍വേ സ്‌റ്റേഷനുകളും 100 പാതകളും സ്വകാര്യവത്കരിക്കുന്ന പദ്ധതി. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് തേജസ് എക്‌സ്പ്രസ് നടത്തിപ്പ് സ്വകാര്യസ്ഥാപനമായ ഐആര്‍സിടിസിക്ക് കൈമാറിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Indian Railway, Train, Central Government, Private sector, NITI moots Rs 22,500-cr plan for private trains on 100 routes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?