കോഴിക്കോട് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു; രോഗസാന്നിധ്യം കണ്ടെത്തിയത് കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും

കോഴിക്കോട്: (www.kvartha.com 09.01.2020) കോഴിക്കോട് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു. കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുടേയും നാല് വിദ്യാര്‍ത്ഥികളുടേയും പരിശോധനാ ഫലത്തില്‍ നിന്നുമാണ് എച്ച്1 എന്‍1 സാന്നിധ്യം സ്ഥിരീകരിച്ചത്. ആകെ ഏഴ് പേരുടെ രക്ത സാമ്പിളുകളാണ് മണിപ്പാലിലേക്ക് പരിശോധനക്കായി അയച്ചത്.

 H1N1 confirmed in 7 students in Kozhikode, Kozhikode, News, Health & Fitness, Education, Students, Teachers, Kerala

വ്യാഴാഴ്ച മാത്രമായി 34 പേര്‍ ചികിത്സ തേടിയതായാണ് കണക്ക്. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. 163 വിദ്യാര്‍ത്ഥികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് ആദ്യം പനി ബാധിച്ചത്. പിന്നീട് ഓരോ ദിവസവും എണ്ണം കൂടി വരികയായിരുന്നു.

പനി പടരുന്ന സാഹചര്യത്തില്‍ സ്‌കൂളിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പുതിയ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: H1N1 confirmed in 7 students in Kozhikode, Kozhikode, News, Health & Fitness, Education, Students, Teachers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?