പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പോലെ യുഎപിഎയും വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം: കാനം


കേരളം (www.evisionnews.co): പൗരത്വ നിയമ ഭേദഗതി നടപ്പില്ലാക്കില്ലെന്ന് പ്രഖ്യാപിച്ചത് പോലെ യു.എ.പി.എ വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു.എ.പി.എ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാനുള്ള രാഷ്ട്രീയ ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. യു.എ.പി.എയില്‍ എന്‍.ഐ.എക്കും കേരളാ പൊലീസിനും ഒരേ നിലപാടാണെന്നും കാനം ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ ഇല്ലാത്ത ഭരണഘടനാ ബാധ്യത എന്തിനെന്നും കാനം ചോദിച്ചു.

രാജ്യത്ത് മൊത്തമായി ഇടതുപാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ള നിലപാടാണിത്. ഈ നിലപാട് കേരളത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ള നിലപാടും ഇതുതന്നെയാണ്. ഏതു സാഹചര്യത്തിലാണ് ഈ നിലപാട് മാറ്റുന്നതെന്ന് ബന്ധപ്പെട്ടവരാണ് മറുപടി പറയേണ്ടതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

നിയമത്തെ എതിര്‍ത്ത് എന്‍ഡിഎയിലുള്ള മുഖ്യമന്ത്രിമാരടക്കം രംഗത്തു വന്നിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതാണ്. സാങ്കേതികമായി പറഞ്ഞാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ലംഘിക്കുകയല്ലേ കേരള മുഖ്യമന്ത്രി ചെയ്യുന്നത്. എന്നാല്‍ അതൊരു രാഷ്ട്രീയമായ നിശ്ചയദാര്‍ഢ്യമാണെന്നും അത് യു.എ.പി.എ നടപ്പിലാക്കുമ്പോഴും ഇടതുപക്ഷത്തിന് ഉണ്ടാകണമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?